പത്തനംതിട്ട: രണ്ടായിരംകോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും തുടങ്ങി. ഉടമകൾക്ക് കള്ളപ്പണം ഇടപാടും ഉണ്ടെന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ഈ തെളിവുകൾ എൻഫോഴ്സ്മെന്റിന് കൈമാറി. പിടിയിലായവരെ ഉടൻ എൻഫോഴ്സ്മെന്റ് ചോദ്യംചെയ്യും. പോലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്. ഇ.ഡി.യുടെ അന്വേഷണവും സമാന്തരമായി നടക്കും. പോപ്പുലർ ഫിനാൻസ്ഉടമകൾ നിക്ഷേപത്തുക ഉപയോഗിച്ച് വിദേശരാജ്യങ്ങളിലടക്കം ഇടപാടുകൾ നടത്തിയ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നത്. കള്ളപ്പണ ഇടപാട്, പണത്തിന്റെ വരവ്, ഇത് ആര് കൈമാറി, പണത്തിന്റെ വിനിയോഗം എന്നിവയാണ് ഇ.ഡി. പരിേശാധിക്കുന്നത്. രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലർ ഫിനാൻസ്ഉടമകൾക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടിൽ മൂന്നിടത്തായി 48ഏക്കർ സ്ഥലം, ആന്ധ്ര പ്രദേശിൽ 22ഏക്കർ, തിരുവനന്തുപുരത്ത് മൂന്ന് വില്ലകൾ, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്ലാറ്റുകൾ, വകയാറിന് പുറമേ, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളിൽ ഓഫീസ് കെട്ടിടം എന്നിവയുണ്ട്. 125കോടിയോളം രൂപയുടെ ആസ്തി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും.
from mathrubhumi.latestnews.rssfeed https://ift.tt/3kfyT1m
via
IFTTT
No comments:
Post a Comment