ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി.ജോസിനോട് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 13, 2020

ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി.ജോസിനോട് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ലൈഫ് മിഷൻ സിഇഒ യു.വിജോസിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. എന്നു ഹാജരാകണം എന്നതുസംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. എന്നാൽ ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് യു.വി.ജോസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചത്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തിൽ ഒപ്പുവെച്ചത് യു.വി.ജോസായിരുന്നു. ധാരണാപത്രവും മുഴുവൻ സർക്കാർ രേഖകളും നൽകണമെന്നാവശ്യപ്പെട്ട് നേരത്തേ യു.വി.ജോസിന് ഇ.ഡി.ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ് ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാൽ കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായാണ് ആരോപണം. നടപടിക്രമങ്ങൾ പാലിച്ചല്ല ധാരണാപത്രത്തിൽ ഒപ്പുവെച്ചത് എന്ന ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിൽ ഈ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. നാലേകാൽ കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നതായി പറയുമ്പോൾ അതിലെ അഴിമതി സാധ്യതകൾ ഉളളതായി എൻഫോഴ്സ്മെന്റ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യു.വി.ജോസിനോട് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. Content Highlights:ED sends notice to life mission CEO J.V.Jose


from mathrubhumi.latestnews.rssfeed https://ift.tt/2ZzdLeu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages