വെട്ടിയ കത്തിയുമായി ഗുണ്ട; പിടിച്ചുനിർത്താനൊരുങ്ങി ഭാനു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 4, 2020

വെട്ടിയ കത്തിയുമായി ഗുണ്ട; പിടിച്ചുനിർത്താനൊരുങ്ങി ഭാനു

തിരുവനന്തപുരം: ‘‘നിലവിളി കേട്ടാണ് ഞാൻ അപ്പുറത്തുനിന്ന് ഓടിയെത്തിയത്. ചോരയൊലിപ്പിച്ചു നിൽക്കുന്ന ഒരു യുവാവ് കൗൺസിലറുടെ വീട്ടിലേക്ക് ഓടിക്കയറുന്നത് കണ്ടു. റോഡിൽനിന്ന മറ്റൊരാൾ വെട്ടുകത്തി ബാഗിൽ വെച്ചശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രണ്ടും കല്പിച്ച് അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും അയാൾ ബൈക്ക് വെട്ടിച്ച് കടന്നുകളഞ്ഞു’’- ശ്രീകാര്യം ചേന്തിയിലെ ഗുണ്ടകൾ തമ്മിലുണ്ടായ സംഭവത്തിലെ ദൃക്‌സാക്ഷിയായ ഭാനു എന്ന കെ.രാജേന്ദ്രൻ (58) പറയുന്നു. നഗരസഭാ കൗൺസിലർ സിനിയുടെ കുടുംബത്തിലെ സഹായിയാണ് ഇദ്ദേഹം. കുടുംബത്തിന്റെ ഔട്ട്ഹൗസിൽ ഒറ്റയ്ക്കാണ് താമസം. ശ്രീകാര്യത്തിനടുത്തുള്ള ചേന്തി റോഡിൽ സിനിയുടെ വീടിന് മുമ്പിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പല കേസുകളിലും പ്രതികളായ ദീപുവും ശരത് ലാലും ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കവേ വാക്കുതർക്കത്തെ തുടർന്ന് ബൈക്ക് നിർത്തി. ശരത് ലാൽ ബൈക്കിൽ നിന്നിറങ്ങി നടക്കുന്നതിനിടെ ദീപു ബാഗിൽനിന്നു വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു. വെട്ടേറ്റ ശരത് ലാൽ കൗൺസിലറുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. നിലവിളികേട്ട് ഇറങ്ങിവന്ന ഭാനു ആദ്യം ശരത് ലാലിന്റെ അടുത്തേക്കു പോയി. പിന്നാലെ ദീപുവിന്റെ ബൈക്കിനു മുന്നിൽ രണ്ടും കല്പിച്ച് തടഞ്ഞുവെയ്ക്കാൻ ശ്രമിക്കുന്നതും ദീപു വെട്ടിച്ച് രക്ഷപ്പെടുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3bua66B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages