ശനിയാഴ്ച മുതൽ ജനശതാബ്ദിയും വേണാടും ഓടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 8, 2020

ശനിയാഴ്ച മുതൽ ജനശതാബ്ദിയും വേണാടും ഓടില്ല

ന്യൂഡൽഹി: യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തിനകത്ത് സർവീസ് നടത്തുന്ന മൂന്നുവണ്ടികൾ റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചു. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസുകൾ, എറണാകുളം-തിരുവനന്തപുരം വേണാട് സ്പെഷ്യൽ എന്നിവ ശനിയാഴ്ച മുതൽ ഓടില്ല. 25 ശതമാനമെങ്കിലും യാത്രക്കാരില്ലാത്ത വണ്ടികളാണ് റദ്ദാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി മൊത്തം ഏഴു പ്രത്യേകവണ്ടികളുടെ സർവീസ് സെപ്റ്റംബർ 12 മുതൽ പിൻവലിക്കാനാണ് തീരുമാനം.തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ ആകെ ശേഷിയുടെ 24.25 ശതമാനവും തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയിൽ 20.86 ശതമാനവും വേണാടിൽ 13.29 ശതമാനവും ആളുകളെ യാത്രചെയ്യുന്നുള്ളൂ. കോവിഡ് വ്യാപനംകാരണം ഈ വണ്ടികൾക്ക് പരിമിതമായ സ്റ്റോപ്പുകളാണുള്ളത്.ഡൽഹിയിൽനിന്നുള്ള തുരന്തോ, മംഗള, രാജധാനി എക്സ്പ്രസുകളുടെയും മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസിന്റെയും സർവീസ് തുടരും. കൊങ്കൺപാതയിലെ തടസ്സംകാരണം രാജധാനിയുടെയും നേത്രാവതിയുടെയും സർവീസ് തത്കാലം നിർത്തിവെച്ചിരിക്കുകയാണ്. മംഗളയും തുരന്തോയും റൂട്ടു മാറിയാണ് ഓടുന്നത്.ഈയിടെ 80 പ്രത്യേക വണ്ടികൾ അനുവദിച്ചകൂട്ടത്തിൽ കേരളത്തെ ഒഴിവാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ പഴയതുപോലുള്ള സഞ്ചാരം സംസ്ഥാന സർക്കാരും പ്രോത്സാഹിപ്പിക്കുന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2GCSmKR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages