എങ്ങനെ മറക്കും ആ ഉറിയടിക്കണ്ണനെ...? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 9, 2020

എങ്ങനെ മറക്കും ആ ഉറിയടിക്കണ്ണനെ...?

വൈഷ്ണവ സുനിൽ (വലത്ത്) ബുധനാഴ്ച സന്ധ്യയ്ക്ക് കൂട്ടുകാരി പവിഴം ഉദയനോടൊപ്പം ക്ഷേത്രനടയിൽ എത്തിയപ്പോൾ. വ്യാഴാഴ്ച ഓൺലൈനിലെ ഗോപികാനൃത്തത്തിൽ പവിഴം കൃഷ്ണവേഷം അണിയുന്നുണ്ട് |ഫൊട്ടൊ: മനീഷ് ചേമഞ്ചേരി ഗുരുവായൂർ : അഷ്ടമിരോഹിണി നാളിലെ ഗോപികാനൃത്തത്തിൽ കൃഷ്ണനെ 'വൈറൽ' ആക്കിയ വിദ്യാർഥിയാണ് വൈഷ്ണവ. തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിലെ ബി.കോം വിദ്യാർഥിനി. കോട്ടപ്പടി കഴുങ്ങുവളപ്പിൽ നൃത്താധ്യാപകരായ സുനിൽ കുമാറിന്റെയും മിനിയുടെയും മകൾ. അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ ഗോപികാനൃത്തത്തിൽ വൈഷ്ണവയുടെ കൃഷ്ണവേഷം ഏറെ ശ്രദ്ധേയമായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഇത് ഏറെ പ്രചരിക്കുകയും ചെയ്തു. സ്കൂൾ കലാതിലകങ്ങളായിരുന്ന അപർണ കെ.ശർമ, മീരാ ശ്രീനാരായണൻ തുടങ്ങിയവരൊക്കെ കൃഷ്ണവേഷം കെട്ടി കളിയാടിയ അരങ്ങിലേക്കാണ് മറ്റൊരു കലാതിലകമായ വൈഷ്ണവയുടെ രംഗപ്രവേശം. വൈഷ്ണവയുടെ കഴിഞ്ഞ വർഷത്തെ ഉറിയടിക്കണ്ണന്റെ വേഷം |ഫൊട്ടൊ: മാതൃഭൂമി അതിനുശേഷം വൈഷ്ണവയുടെ കലാജീവിതം തന്നെ മാറിമറിഞ്ഞു. ഹരിഹരൻ, ജോഷി, ജിത്തു ജോസഫ് തുടങ്ങിയ സംവിധായകർ സിനിമയിലേക്ക് ക്ഷണിച്ചു. നിരവധി സീരിയലുകാരും എത്തി. പക്ഷേ, നല്ലൊരു നർത്തകിയാകുക എന്നതാണ് സ്വപ്നമെന്നതുകൊണ്ട് സിനിമ വേണ്ടെന്നുവെയ്ക്കുകയായിരുന്നു. എങ്കിലും അനേകം ചാനൽ പരിപാടികളിലും ഉദ്ഘാടനപരിപാടികളിലും അതിഥിയായി എത്തി. Content Highlight: Vaishnava K Sunil Uriyadi Kannan Guruvayoor


from mathrubhumi.latestnews.rssfeed https://ift.tt/35or31w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages