കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് രഹസ്യവിവരം ചോർത്തി കൊടുത്തു എന്ന ആരോപണം നേരിടുന്ന കോഴിക്കോട് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് പോലീസുകാർക്കെതിരെ നടപടി. ഇരുവരെയും മലപ്പുറം ക്യാമ്പിലേക്ക് സ്ഥലം മാറ്റി. രഹസ്യവിവരം കൈമാറുന്നതിന്റെ ശബ്ദരേഖ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. എളിയർമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ ഓട്ടോ ഡ്രൈവർ ഷാജിയെ വധിക്കാൻ ശ്രമിച്ച കേസിൽ പോലീസിന്റെ നീക്കങ്ങൾ പോപ്പിലർ ഫ്രണ്ട് നേതാക്കൾക്ക് ചോർത്തിക്കൊടുത്തു എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർ നേരിടുന്ന ആരോപണം. ഇതേ തുടർന്ന് കോഴിക്കോട് നഗരത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു എഎസ്ഐയെയും സിവിൽ പോലീസ് ഓഫീസറെയും മലപ്പുറം ക്യാമ്പിലേക്ക് മാറ്റി. ഇവർ രഹസ്യം ചോർത്തി കൊടുത്തതിന്റെ ശബ്ദരേഖ രഹസ്യാന്വേഷണ വിഭാഗം കണ്ടെടുത്തു. ഇതിന്റെ ശബ്ദ പരിശോധന പൂർത്തിയാക്കി. ക്രൈം നമ്പർ, കേസിന്റെ വകുപ്പുകൾ എന്നീ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തിയത്. ഇവരുടെ പേരിലുള്ള കുറ്റങ്ങൾ അതീവ ഗുരുതരമാണെന്ന റിപ്പോർട്ട് ഇന്റലിജെൻസ് എഡിജിപ്പിക്ക് ലഭിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി ശിക്ഷയാണ് രണ്ട് ഉദ്യോഗസ്ഥരെയും കാത്തിരിക്കുന്നത്. Content Highlight: Secret information leaked: Action against two policemen
from mathrubhumi.latestnews.rssfeed https://ift.tt/3ijDzD4
via
IFTTT
No comments:
Post a Comment