ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലാം തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ചൈനയോട് രാജ്‌നാഥ് സിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 4, 2020

ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലാം തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ചൈനയോട് രാജ്‌നാഥ് സിങ്

മോസ്കോ: ലഡാക്കിലെ സംഘർഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിനെത്തിയ വേളയിലാണ് ചൈനീസ് പ്രതിരോധ മന്ത്രി ജെനറൽ വെയ് ഫെങ്ങുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ലഡാക്ക് സംഘർഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഉന്നത നേതൃത്വതലത്തിലുള്ള യോഗമാണ് മോസ്കോയിൽ നടന്നത്. ചർച്ച രണ്ട് മണിക്കൂർ 20 മിനിറ്റ് നീണ്ടുനിന്നു. ചർച്ചയ്ക്ക് ചൈനയാണ് മുൻകൈയെടുത്തത്. പ്രതിരോധ സെക്രട്ടറി അജയ് കുമാർ, റഷ്യയിലെ ഇന്ത്യൻ സ്ഥാനപതിഡി.ബി വെങ്കടേശ് വർമ്മ എന്നിവർ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനൊപ്പം യോഗത്തിൽ പങ്കെടുത്തു. പാംഗോങ് തടാക മേഖലയിൽ പുതിയ കൈയേറ്റ ശ്രമം ചൈനയുടെ ഭാഗത്തുനിന്നുണ്ടായതിനപ്പറ്റി ഇന്ത്യ ഈ യോഗത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചു. അതിർത്തിയിലെ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി. ഇന്ത്യ- ചൈന ചർച്ചയ്ക്ക് മുമ്പുനടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻയോഗത്തിൽ സമാധാനവും സുരക്ഷയും സ്ഥിരതയും നിലനിർത്താൻ വിശ്വാസ്യത, സഹകരണം, ആക്രമണോത്സുകത കാട്ടാതിരിക്കൽ, അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും അനുസരിക്കൽ, പരസ്പര താത്പര്യങ്ങൾ മാനിക്കൽ, ഭിന്നതകൾ സമാധാനപൂർവം പരിഹരിക്കൽ എന്നിവ ആവശ്യമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞിരുന്നു. Content Highlights:The Indian side wanted restoration of status quo ante at all friction points in eastern Ladakh


from mathrubhumi.latestnews.rssfeed https://ift.tt/2EQC3tD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages