മികവിന്റെ കേന്ദ്രം ഉദ്ഘാടനത്തിനിടെ സർക്കാരിനെതിരായ വാർത്താശകലം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 9, 2020

മികവിന്റെ കേന്ദ്രം ഉദ്ഘാടനത്തിനിടെ സർക്കാരിനെതിരായ വാർത്താശകലം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികവിന്റെ കേന്ദ്രങ്ങളുടെ ഓൺലൈൻ ഉദ്ഘാടനത്തിനിടെ സർക്കാരിനെതിരായ ചാനൽവാർത്ത കടന്നുവന്നത് സംഘാടകരെ അമ്പരപ്പിച്ചു. ഉദ്ഘാടനത്തിനിടെ രണ്ടുമിനിറ്റോളം നീണ്ട വാർത്തയെക്കുറിച്ച് ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പരാമർശിക്കുകയുംചെയ്തു. സംസ്ഥാനത്തെ 34 മികവിന്റെ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈനായാണു സംഘടിപ്പിച്ചിരുന്നത്. കൈറ്റ് വിക്ടേഴ്‌സ് ലൈവായി സംപ്രേഷണംചെയ്ത പരിപാടിക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ല. കിഫ്ബി മാധ്യമങ്ങൾക്ക് ലൈവ് നൽകാൻ സംവിധാനമൊരുക്കി. ഉദ്ഘാടനപരിപാടിയുടെ ദൃശ്യങ്ങൾ സ്വീകരിക്കുന്നതിനുപകരം ഒരു വാർത്താചാനൽ തങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള സംവിധാനത്തിലേക്ക് അബദ്ധത്തിൽ നീങ്ങിയതാണ് വാർത്താചാനലിലെ ദൃശ്യങ്ങൾ കടന്നുവരാൻ ഇടയായത്. ആസമയം ചാനലിൽ സംപ്രേഷണം ചെയ്തിരുന്നത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തയായിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/3k3Ypqs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages