സൈക്കിളിൽ വന്ന കള്ളൻ ബൈക്കുമായി കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 10, 2020

സൈക്കിളിൽ വന്ന കള്ളൻ ബൈക്കുമായി കടന്നു

കരുമാല്ലൂർ (എറണാകുളം): നീറിക്കോട് വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്ക് കള്ളൻ കൊണ്ടുപോയി. സൈക്കിളിൽ വന്ന്, ബൈക്കുമായി പോയ കള്ളനു പിന്നാലെ വീട്ടുകാരും പാഞ്ഞെങ്കിലും വിദഗ്ധമായി കള്ളൻ രക്ഷപ്പെട്ടു. നീറിക്കോട് കൈപ്പെട്ടി തമ്പിയുടെ വീട്ടിലെ ബൈക്കാണ് മോഷണം പോയത്. ബുധനാഴ്ച രാത്രി 10-ഒാടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ബൈക്ക് സ്റ്റാർട്ടാക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്കിറങ്ങിനോക്കി. അപ്പോഴേക്കും ബൈക്കുമായി കള്ളൻ കടന്നുകഴിഞ്ഞു. വീട്ടുകാർ പിന്നാലെ പോയി. കൊങ്ങോർപ്പിള്ളിവരെ കള്ളനെ പിന്തുടരാൻ കഴിഞ്ഞെങ്കിലും പിന്നീട് കള്ളന്റെ പൊടിപോലും കണ്ടെത്താനായില്ല. അതേസമയം, വീട്ടുമുറ്റത്തിരുന്ന് ഒരു സൈക്കിൾ കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കള്ളൻ സൈക്കിളിൽ വന്നാണ് ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോയതെന്ന നിഗമനത്തിലെത്തിയത്. പരാതി നൽകിയതിനെ തുടർന്ന് ആലങ്ങാട് പോലീസെത്തി പരിശോധന നടത്തി.


from mathrubhumi.latestnews.rssfeed https://ift.tt/3ijstOj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages