മോഷ്ടിച്ച ബൈക്കുമായി കള്ളൻ വന്നിടിച്ചത് ഉടമ ഓടിച്ച ബസിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 10, 2020

മോഷ്ടിച്ച ബൈക്കുമായി കള്ളൻ വന്നിടിച്ചത് ഉടമ ഓടിച്ച ബസിൽ

ഉദയംപേരൂർ : മോഷ്ടിച്ച ബൈക്കുമായി പാഞ്ഞ കള്ളൻ വാഹനാപകടത്തിൽ പെട്ടു. ഇടിച്ചത് അതേ ബൈക്കിന്റെ ഉടമ ഓടിച്ച കെ.എസ്.ആർ.ടി.സി. ബസിലും. ഉദയംപേരൂർ നടക്കാവിനു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു മോഷ്ടിച്ച ബൈക്കുമായി കള്ളൻ ഉടമയുടെ മുന്നിൽത്തന്നെ വീണത്. താൻ ഓടിച്ച ബസിന്റെ പിന്നിൽ ബൈക്കിടിച്ച് വീണയാളെ എഴുന്നേൽപ്പിക്കുന്നതിനിടെയാണ് ബസ് ഡ്രൈവറായ ബിജു അനി സേവ്യർ ബൈക്ക് ശ്രദ്ധിച്ചത്. താൻ കോട്ടയത്ത് ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന തന്റെ ബൈക്കാണെന്ന് അറിഞ്ഞതോടെ ആളെ കൈയോടെ പിടികൂടി ചോദ്യം ചെയ്തു. ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് ബൈക്കുമായി വന്ന് ബസിലിടിച്ചത്. ഇയാളെ ഉദയംപേരൂർ പോലീസെത്തി കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പക്കൽ നാല് മൊബൈൽ ഫോണുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇയാളെ കോട്ടയം വെസ്റ്റ് പോലീസെത്തി കൊണ്ടുപോയതായും ഉദയംപേരൂർ പോലീസ് പറഞ്ഞു. ബൈക്ക് കാണാതായതിന് ബിജു കോട്ടയം പോലീസിൽ പരാതി കൊടുത്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2FmoAtt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages