ബെംഗളൂരുവിലെ ലഹരിക്കേസ്: സഞ്ജന വെളിപ്പെടുത്തിയത് 30 പ്രമുഖരുടെ പേരുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 10, 2020

ബെംഗളൂരുവിലെ ലഹരിക്കേസ്: സഞ്ജന വെളിപ്പെടുത്തിയത് 30 പ്രമുഖരുടെ പേരുകൾ

Photo: Instagram/sanjjanaagalrani ബെംഗളൂരു: ലഹരിമരുന്നുകേസിൽ കന്നഡ സിനിമാമേഖലയിലെ റെയ്ഡിന്റെ വിവരം രണ്ടുമാസംമുമ്പ് പ്രതികൾക്ക് ചോർന്നുകിട്ടിയതായി അന്വേഷണസംഘം. പോലീസിൽനിന്നാണ് വിവരം ചോർന്നതെന്നാണു കരുതുന്നത്. കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കുന്ന വിരൺ ഖന്ന എന്നിവരുടെ വീടുകളിലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) റെയ്ഡ് നടത്തിയത്. രാഗിണി ദ്വിവേദിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് സി.സി.ബി. റെയ്ഡ് വിവരം ചോർന്നതായി വെളിപ്പെടുത്തിയത്. കേസിന് അന്തസ്സംസ്ഥാന, വിദേശബന്ധങ്ങളുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ രാഗണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ, ബിസിനസുകാരൻ പ്രശാന്ത് രംഗ എന്നിവർ തമ്മിലുള്ള മൊബൈൽ ചാറ്റിൽനിന്നാണ് റെയ്ഡിന്റെ വിവരം ചോർന്ന കാര്യം കണ്ടെത്തിയത്. ഇവർ തമ്മിൽ 23 സന്ദേശങ്ങളാണ് കൈമാറിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും നിശാക്ലബ്ബുകളിലും നടന്ന പാർട്ടികളിലേക്ക് ലഹരിമരുന്നെത്തിച്ചത് രവിശങ്കറും പ്രശാന്ത് രംഗയുമാണ്. കേസിൽ അന്വേഷണം നടത്തുന്ന ജോയന്റ് പോലീസ് കമ്മിഷണർ സന്ദീപ് പാട്ടിൽ റെയ്ഡിന് തയ്യാറെടുക്കുന്നുണ്ടെന്നാണ് സന്ദേശത്തിലുള്ളത്. ആഫ്രിക്കക്കാരൻ ലോംപെപ്പർ സാംബയോട് രവിശങ്കർ ലഹരിമരുന്ന് ആവശ്യപ്പെട്ടതിന്റെ വിവരവും മൊബൈൽഫോണിൽനിന്നു ലഭിച്ചു. രവിശങ്കറും ലോം പെപ്പർ സാംബയും തമ്മിൽ ലഹരിമരുന്നിടപാടിന് 12 തവണ 'ചാറ്റ്'ചെയ്തിരുന്നു. അതിനിടെ, അറസ്റ്റിലായ സഞ്ജന ഗൽറാണി ലഹരിമരുന്ന് ഇടപാടിൽ ഉൾപ്പെട്ട 30 പ്രമുഖരുടെ പേരുകൾ അന്വേഷണസംഘത്തിന് വെളിപ്പെടുത്തി. ചലച്ചിത്രരംഗത്തെ പ്രമുഖരും രാഷ്ട്രീയനേതാക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും മക്കളും ഇതിലുൾപ്പെടും. രണ്ടുനടിമാരെയും 'നിംഹാൻസി'നുകീഴിലുള്ള വനിതാകേന്ദ്രത്തിൽ വെവ്വേറെയാണ് ചോദ്യംചെയ്യുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചെന്നും അരൂർ സ്വദേശി നിയാസ് മുഹമ്മദ് സുഹൃത്താണെന്നും സഞ്ജന സമ്മതിച്ചു. പാർട്ടികളിലേക്ക് നിയാസ് കേരളത്തിൽനിന്നാണ് ലഹരിയെത്തിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഇവർ രഹസ്യമായി പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. പാർട്ടികളിൽ പങ്കെടുത്ത പ്രമുഖരുടെ വിവരങ്ങളും ലഭിച്ചു. ലഹരിമരുന്നുപയോഗത്തിൽ രണ്ടുനടിമാരും വെളിപ്പെടുത്തിയ പ്രമുഖരുടെ പേരുകൾ ഒന്നുതന്നെയാണെന്നും അന്വേഷണസംഘം പറഞ്ഞു. എം.പി.മാരുടെയും എം.എൽ.എ.മാരുടെയും മക്കളും ഉൾപ്പെടും. എന്നാൽ, ഇവർക്കെതിരേ നടപടിയെടുക്കുന്നതിന് ആവശ്യമായ തെളിവുകളില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ നടിയെക്കുറിച്ചുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഈ നടിയുടെ വീട്ടിൽ റെയ്ഡ് നടത്താനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്. ലഹരിയിടപാടിനെക്കുറിച്ചുള്ള അന്വേഷണം മൂന്നായി തിരിച്ചിരിക്കുകയാണ്. പാർട്ടികളിൽ ലഹരി ഉപയോഗിക്കുന്നവർ, ലഹരിമരുന്നെത്തിക്കുന്നവർ, ശൃംഖലയെ നിയന്ത്രിക്കുന്നവർ എന്നിങ്ങനെ ലാക്കാക്കിയാണ് അന്വേഷണം. കന്നഡ സിനിമയിൽനിന്നുള്ള വിവരശേഖരണത്തിനുശേഷമായിരിക്കും കേരളം അടക്കമുള്ള ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണം നീളുക. ലഹരിമരുന്നുകൾ പിടിച്ചെടുത്തിട്ടില്ലെന്ന് രാഗിണിയുടെ അച്ഛൻ വീട്ടിൽ നടന്ന റെയ്ഡിൽ ലഹരിമരുന്ന് പടിച്ചെടുത്തിട്ടില്ലെന്ന് നടി രാഗിണി ദ്വിവേദിയുടെ അച്ഛൻ കേണൽ രാകേഷ് കുമാർ ദ്വിവേദി പറഞ്ഞു. പോലീസുകാർ വീട്ടിൽ എല്ലായിടത്തും പരിശോധിച്ചെങ്കിലും മയക്കുമരുന്നുകളൊന്നും പിടിച്ചെടുത്തിട്ടില്ല. ഒർഗാനിക്സ് സിഗരറ്റിന്റെ പാക്കറ്റ് കണ്ടെടുത്തിരുന്നു. മകൾക്കെതിരേയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഇപ്പോൾ നടക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മകൾ ലഹരി ഉപയോഗിക്കുന്ന ആളാണെങ്കിൽ പ്രചാരണത്തിന് സർക്കാർ ക്ഷണിച്ചതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Zp4cii
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages