കോവിഡ് ലക്ഷണമുണ്ടായിട്ടും ആന്റിജൻ പരിശോധന നെഗറ്റീവായവർ ആർ.ടി-പി.സി.ആർ. ടെസ്റ്റ് നടത്തണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 10, 2020

കോവിഡ് ലക്ഷണമുണ്ടായിട്ടും ആന്റിജൻ പരിശോധന നെഗറ്റീവായവർ ആർ.ടി-പി.സി.ആർ. ടെസ്റ്റ് നടത്തണം

ന്യൂഡൽഹി: രോഗലക്ഷണമുണ്ടായിട്ടും റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ (ആർ.എ.ടി) കോവിഡില്ലെന്നു സ്ഥിരീകരിച്ചവർ ആർ.ടി-പി.സി.ആർ. പരിശോധനയും നടത്തണമെന്ന് ആരോഗ്യമന്ത്രാലയം. മന്ത്രാലയവും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലും എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഇതുസംബന്ധിച്ച് കത്തെഴുതി. എല്ലാ ജില്ലകളിലും ഇതിനായി നിരീക്ഷണസംവിധാനം ഉണ്ടാക്കണം. രണ്ടുവിഭാഗക്കാർക്കാണ് ആർ.ടി-പി.സി.ആർ. പരിശോധന നിർബന്ധമായും നടത്തേണ്ടത്. 1) പനി, ചുമ, ശ്വാസതടസ്സം മുതലായ രോഗലക്ഷണമുണ്ടായിട്ടും ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയവർ 2) രോഗലക്ഷണമില്ലെങ്കിലും ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആവുകയും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രോഗലക്ഷണം പ്രകടിപ്പിക്കുകയും ചെയ്യുന്നവർ. ഈ വിഭാഗക്കാർ രോഗം മറ്റുള്ളവരിലേക്ക് പടർത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. Content Highlights:COVID 19 RT-PCR test


from mathrubhumi.latestnews.rssfeed https://ift.tt/3bKlE5X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages