ഞായറാഴ്ചവരെ ഒറ്റപ്പെട്ട മഴ; മത്സ്യബന്ധനത്തിന് വിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 2, 2020

ഞായറാഴ്ചവരെ ഒറ്റപ്പെട്ട മഴ; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ഞായറാഴ്ചവരെ സംസ്ഥാനത്തെ ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച മലപ്പുറത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച എറണാകുളത്തും യെല്ലോ അലർട്ടുണ്ട്. ഞായറാഴ്ച വരെ തെക്കുപടിഞ്ഞാറ്് അറബിക്കടലിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വ്യാഴാഴ്ച കേരളതീരത്തും ലക്ഷദ്വീപ് മേഖലയിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക് അറബിക്കടലിലും കന്യാകുമാരി, മാന്നാർ ഉൾക്കടൽ എന്നിവിടങ്ങളിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3gVoXIp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages