ബിസിനസിന് ബിനീഷ് പണം നൽകിയെന്ന് മുഹമ്മദ് അനൂപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 2, 2020

ബിസിനസിന് ബിനീഷ് പണം നൽകിയെന്ന് മുഹമ്മദ് അനൂപ്

ബെംഗളൂരു: കമ്മനഹള്ളിയിൽ ഹോട്ടൽ തുടങ്ങാൻ ബിനീഷ് കോടിയേരിയും സാമ്പത്തികസഹായം നൽകിയിരുന്നെന്നും മയക്കുമരുന്ന് വിതരണ കേസിൽ ബെംഗളുരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ്. അനൂപ് നർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.)യ്ക്ക് നൽകിയ മൊഴിയിൽ ഇക്കാര്യമുണ്ട്. ഓഗസ്റ്റ് 21-നാണ് നടി അനിഘയും എറണാകുളം സ്വദേശി മുഹമ്മദ് അനൂപും പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രനും പിടിയിലായത്. പണംകൊടുത്തത് കടമായി -ബിനീഷ് അനൂപ് മുഹമ്മദിന് റെസ്റ്റോറന്റ് തുടങ്ങാൻ പണം കടമായാണ് നൽകിയതെന്ന് ബിനീഷ് കോടിയേരി. ഏഴെട്ട് വർഷമായി വളരെ നന്നായി അനൂപിനെ അറിയാം. മയക്കുമരുന്നുകേസിൽ അറസ്റ്റിലായെന്നത് ഞെട്ടിപ്പിക്കുന്നതാണ്. അനൂപിന്റെ ഒരു ബിസിനസിലും താൻ പങ്കാളിയല്ല. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന അറസ്റ്റിലായ ദിവസം അനൂപുമായി താൻ നിരന്തരം ഫോണിൽ സംസാരിച്ചെന്നത് ആരോപണമാണ്. കുമരകത്ത് നിശാപാർട്ടിയിൽ പങ്കെടുത്തിട്ടില്ല. ബിനീഷ് കോടിയേരിക്ക് ബന്ധം -പി.കെ. ഫിറോസ് ലഹരിമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. അനൂപ് കുമരകത്ത് നടത്തിയ ലഹരി പാർട്ടിയിൽ ബിനീഷ് പങ്കെടുത്തു. ഫോൺ വിളികളും തെളിവാണ്. അനൂപിന്റെ ഹോട്ടലിന് ബിനീഷ് പണം മുടക്കിയിട്ടുണ്ട്. Content Highlight: Allegation against Bineesh kodiyeri


from mathrubhumi.latestnews.rssfeed https://ift.tt/34YnxdP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages