പന്തളം: ആംബുലൻസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെ കൗൺസലിങ് സെന്ററിലേക്കു മാറ്റി. കാര്യമായ മാനസികാഘാതമുള്ളതിനാലാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. കുട്ടിയുടെ അമ്മയും ഒപ്പമുണ്ട്. പന്തളത്തെ കോവിഡ് ചികിത്സാകേന്ദ്രത്തിലായിരുന്നു ഇരുവരും. കുട്ടിയെ പരിചരിക്കാനായി പ്രത്യേകം സ്റ്റാഫ് നഴ്സിനെയും ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരും മെഡിക്കൽകോളേജിലേക്ക് എത്തി.ആരോഗ്യമന്ത്രി പെൺകുട്ടിയെ ഫോണിൽ വിളിച്ചുപീഡനത്തിനിരയായ പെൺകുട്ടിയെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫോണിൽ വിളിച്ചു. ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. ധൈര്യമായിരിക്കാനും എല്ലാവിധ സഹായത്തിനും ഒപ്പമുണ്ടാകുമെന്നും പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2GFRyFh
via
IFTTT
No comments:
Post a Comment