ഫെയ്‌സ്ബുക്ക് ഇന്ത്യ മേധാവി പാർലമെന്ററി സമിതിക്കു മുമ്പാകെ ഹാജരായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 2, 2020

ഫെയ്‌സ്ബുക്ക് ഇന്ത്യ മേധാവി പാർലമെന്ററി സമിതിക്കു മുമ്പാകെ ഹാജരായി

ന്യൂഡൽഹി: ബി.ജെ.പി.ക്കനുകൂലമായി പക്ഷപാതം കാട്ടുന്നു എന്ന ആരോപണമുയരുന്നതിനിടെ ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി അജിത്ത് മോഹൻ വിവര സാങ്കേതിക പാർലമെന്ററി സമിതിക്കു മുമ്പാകെ ഹാജരായി. പൗരന്മാരുടെ അവകാശ സംരക്ഷണവും സാമൂഹിക മാധ്യമ ദുരുപയോഗവും സ്ത്രീസുരക്ഷയും ആയി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് അറിയാനാണ് ശശി തരൂർ ചെയർമാനായ സമിതി അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഫെയ്സ്ബുക്ക് ബി.ജെ.പി.ക്കനുകൂലമായി നിലപാടെടുത്തു എന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും തൃണമൂൽ കോൺഗ്രസും കമ്പനി സി.ഇ.ഒ. മാർക് സക്കർബർഗിന് കത്തയച്ചിരുന്നു. ഇംഗ്ലീഷ് മാധ്യമങ്ങളായ വോൾസ്ട്രീറ്റ് ജേണൽ, ടൈം മാഗസിൻ, ബി.ബി.സി. എന്നിവയിൽ സമാന ആരോപണം വാർത്താരൂപത്തിൽ വന്നതിനു പിന്നാലെയാണിത്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫെയ്സ് ബുക്ക് ഇന്ത്യ അധിക്ഷേപിക്കുന്നതായി സുക്കർബർഗിന് കത്തെഴുതി. പിന്നാലെയാണ് പാർലമെന്ററി സമിതിക്ക് മുന്പാകെ അജിത്ത് മോഹൻ ഹാജരായത്. ഇതേ വിഷയത്തിൽ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ പ്രതിനിധികളെയും പാനൽ വിളിച്ചിട്ടുണ്ട്. വിവാദ വിഷയത്തിൽ ഫെയ്സ്ബുക്ക് മേധാവിയിൽനിന്ന് വിശദീകരണം തേടുമെന്ന ശശി തരൂരിന്റെ പ്രസ്താവന ബി.ജെ.പി.യെ ചൊടിപ്പിച്ചിരുന്നു. Content Highlights:Parliamentary committee Facebook


from mathrubhumi.latestnews.rssfeed https://ift.tt/2YZDkoW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages