ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു -അടൂർ പ്രകാശ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 2, 2020

ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു -അടൂർ പ്രകാശ്

അടൂർ: തിരുവനന്തപുരത്തെ ഇരട്ടക്കൊലപാതകത്തിൽ ഡി.കെ. മുരളി എം.എൽ.എ.യുടെ മകനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി അടൂർ പ്രകാശ് എം.പി. എം.എൽ.എ.യെ വ്യക്തിപരമായി ആക്ഷേപിക്കാനല്ല ഈ ആരോപണം. ഇതിന്റെ സത്യാവസ്ഥ തെളിയിക്കാൻ മുഖ്യമന്ത്രി സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കണം. അതിന് സർക്കാർ തയ്യാറുണ്ടോയെന്നും അടൂർ പ്രകാശ് ചോദിച്ചു. കൊലപാതകം നടന്ന ദിവസം പുലർച്ചെ 2.45-ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹിം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തി. കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കൾ മൊഴിനൽകുമ്പോഴാണിത്. എങ്ങനെ മൊഴി നൽകണം എന്ന് ഉപദേശം നൽകാനാണ് റഹിം എത്തിയത്. പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചെന്ന മന്ത്രി ഇ.പി. ജയരാജന്റെ ആരോപണത്തെ പരാമർശിച്ച് തന്റെ കോൾ ലിസ്റ്റ് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തിരുവനന്തപുരം റൂറൽ എസ്.പി. സി.പി.എമ്മിന്റെ രാഷ്ട്രീയ ചട്ടുകമാണെന്ന് അടൂർ പ്രകാശ് കുറ്റപ്പെടുത്തി. Content Highlight: Adoor prakash allegation against AA Rahim


from mathrubhumi.latestnews.rssfeed https://ift.tt/3hUbstJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages