ന്യൂഡൽഹി: ശനിയാഴ്ചമുതൽ രാജ്യത്ത് 80 പുതിയ പ്രത്യേകതീവണ്ടികൾകൂടി ഓടിത്തുടങ്ങുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് പറഞ്ഞു. നിലവിൽ സർവീസ് നടത്തുന്ന 230 തീവണ്ടികൾക്കുപുറമേയാണിത്. റിസർവേഷൻ വ്യാഴാഴ്ച തുടങ്ങും. ഇവയിലൊന്നുപോലും കേരളത്തിനില്ല. ഇപ്പോൾ സർവീസ് നടത്തുന്ന തീവണ്ടികളിൽ വെയ്റ്റിങ് ലിസ്റ്റ് കൂടുതലുള്ളതെവിടെയെന്ന് പരിശോധിച്ച് ആവശ്യമുള്ളിടത്ത് മറ്റൊരു തീവണ്ടികൂടി സർവീസ് നടത്തും. പരീക്ഷയുൾപ്പെടെയുള്ള അത്യാവശ്യങ്ങൾക്കായി സംസ്ഥാനങ്ങൾ ആവശ്യമുന്നയിക്കുന്ന മുറയ്ക്ക് തീവണ്ടിസർവീസ് നടത്തുമെന്നും യാദവ് പറഞ്ഞു. 1.4 ലക്ഷം തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഡിസംബർ 15-ന് തുടങ്ങും ന്യൂഡൽഹി: റെയിൽവേയിൽ ഒഴിവുള്ള 1.4 ലക്ഷം തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിന് ഡിസംബർ 15 മുതൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ആരംഭിക്കും. മൂന്നുവിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. ഇതുവരെ 2.42 കോടി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. നേരത്തേ നടത്തേണ്ടിയിരുന്ന പരീക്ഷകൾ കോവിഡ് സാഹചര്യത്തിൽ നീണ്ടുപോവുകയായിരുന്നു. Content Highlights:Special train Kerala
from mathrubhumi.latestnews.rssfeed https://ift.tt/31ZLEqH
via
IFTTT
No comments:
Post a Comment