ശ്രീനഗര്‍: ജമ്മു കശ്മീരിലെ കരേവ മേഖലയില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിനുള്ള ഭീകരരുടെ നീക്കം സൈന്യം തകര്‍ത്തു. സ്‌ഫോടനത്തിനായി എത്തിച്ച 52 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് സി.ആര്‍.പി.എഫ് സംഘം ആക്രമിക്കപ്പെട്ട സ്ഥലത്തിനു ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്നലെ ആക്രമണത്തിന് നീക്കം നടന്നത്.
ജമ്മു കശ്മീര്‍ ഹൈവേയില്‍ നിന്നാണ് സ്‌ഫോടക ശേഖരം പിടികൂടിയത്. പുല്‍വാമ മാതൃകയിലുള്ള മറ്റൊരു ആക്രണമണശ്രമം തകര്‍ത്തുവെന്ന് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാവിലെ എട്ടു മണിയോടെ കരേവയിലെ ഗാഡികലില്‍ പരിശോധന നടത്തിയ സൈന്യമാണ് സിന്‍ടെക്‌സ് വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെച്ച സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. 416 പായ്ക്കറ്റുകളിലായിരുന്നു സ്‌ഫോടകശേഖരം ഓരോന്നിനും 12 ഗ്രാം ഭാരമുണ്ട്.
മറ്റൊരു വാട്ടര്‍ ടാങ്കില്‍ നിന്ന് 50 ഡിറ്റോണേറ്ററുകളും പിടിച്ചെടുത്തു. 'സൂപ്പര്‍-90'' (എസ്-90) എന്ന ചുരുക്കപ്പേരാണ് ഇതിന് നല്‍കിയിരുന്നതെന്ന് സൈന്യം പറയുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് സൈനികരാണ് വീരമൃത്യൂ വരിച്ചത്. പാകിസ്താനില്‍ നിന്നുള്ള മസൂദ് അസര്‍, സഹോദരന്‍ റൗഫ് അസ്ഗര്‍ എന്നിവരാണ് ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നൂ.
from mangalam.com https://ift.tt/2ZMM6ae
via IFTTT
No comments:
Post a Comment