തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പുറമേ എന്‍.ഐ.എയുടെയും ചോദ്യംചെയ്യലിനു വിധേയനായ മന്ത്രി കെ.ടി. ജലീല്‍ മാറിനില്‍ക്കേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍.ഐ.എയുടെ ചോദ്യംചെയ്യലിനു ഹാജരാകാന്‍ ജലീല്‍ അതിരാവിലെ രഹസ്യമായി പോയതു നാടിന്റെ കരുതലിനു വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
''രാഷ്ട്രീയ ധാര്‍മികതയുടെ ഒരു പ്രശ്‌നവുമില്ല. മന്ത്രി ആരോടും ഖുറാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഖുറാന്‍ ഒളിച്ചുകടത്തിയതല്ല. സാധാരണ മാര്‍ഗത്തിലൂടെ വിമാനത്താവളം വഴി വന്നതാണ്. അതു ക്ലിയര്‍ ചെയ്തു കൊടുത്തവരുണ്ട്. ഇവിടെ സ്വീകരിച്ചവരുമുണ്ട്. അതു വിതരണം ചെയ്യാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടു യു.എ.ഇ. കോണ്‍സുലേറ്റ് അദ്ദേഹത്തെ സമീപിച്ചു. ഖുറാന്റെ കാര്യത്തില്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ പരാതി കൊടുക്കുന്നതു മനസിലാക്കാം.
എന്തടിസ്ഥാനത്തിലാണ് ലീഗും ലീഗ് നേതാക്കളും ഇക്കാര്യത്തില്‍ ഒത്തുചേരുന്നത്. മന്ത്രിക്കു മടിയില്‍ കനമില്ല എന്നതുകൊണ്ടാണ് നേരേ പോയി കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരു കാര്യവും അദ്ദേഹം മറച്ചുവച്ചിട്ടില്ല. ബാക്കി കാര്യങ്ങള്‍ അനേ്വഷണ ഏജന്‍സി പറയട്ടെ. രാത്രിയില്‍ പുറപ്പെട്ടതും അതിരാവിലെതന്നെ സി.പി.എം. നേതാവിന്റെ കാറില്‍ എന്‍.ഐ.എ. ഓഫീസിലെത്തി കാത്തുനിന്നതും പോലീസൊരുക്കുന്ന സുരക്ഷയുടെ ഭാഗമായി നാടിനു വിഷമമുണ്ടാകരുതെന്നുള്ള ജലീലിന്റെ കരുതലിന്റെ ഭാഗമാണ്. അല്ലാതെ എന്തിനെയും ഭയപ്പെട്ടിട്ടല്ല.- മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസില്‍ ചോദ്യംചെയ്യലിനു വിധേയനായശേഷം ഇന്നലെ രാത്രി 8.45 നു മന്ത്രി കെ.ടി. ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ തിരിച്ചെത്തി. വന്‍ പോലീസ് സന്നാഹത്തോടെ സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. മന്ത്രിയെത്തുമ്പോള്‍ തടയാന്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരുന്നു. ബുധനാഴ്ച രാത്രി െവെകിയാണ് ഔദ്യോഗിക വാഹനത്തില്‍ മന്ത്രി കൊച്ചിയിലേക്കു പോയത്.
from mangalam.com https://ift.tt/3c8dwwa
via IFTTT
No comments:
Post a Comment