വിവാദ നായികയുടെ ഇടപെടല്‍ സമ്മതിച്ച് ജലീല്‍ ; കോണ്‍സുല്‍ ജനറല്‍ തന്നെ ബന്ധപ്പെട്ടത് സ്വപ്ന മുഖേനെ ; മതഗ്രന്ഥങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ട് കൊണ്ടുവന്നതല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 17, 2020

വിവാദ നായികയുടെ ഇടപെടല്‍ സമ്മതിച്ച് ജലീല്‍ ; കോണ്‍സുല്‍ ജനറല്‍ തന്നെ ബന്ധപ്പെട്ടത് സ്വപ്ന മുഖേനെ ; മതഗ്രന്ഥങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ട് കൊണ്ടുവന്നതല്ല

കൊച്ചി: മതഗ്രന്ഥങ്ങള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് യു.എ.ഇ. കോണ്‍സല്‍ ജനറല്‍ തന്നെ ബന്ധപ്പെട്ടതു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖേനയെന്നു മന്ത്രി കെ.ടി. ജലീല്‍. യു.എ.ഇ. സര്‍ക്കാരിന്റെ പ്രസിദ്ധീകരണമാണെന്നും ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും പറഞ്ഞാണു സ്വപ്‌ന വിളിച്ചതെന്നും ജലീല്‍ എന്‍.ഐ.എക്കു മൊഴി നല്‍കി. മതഗ്രന്ഥങ്ങള്‍ അങ്ങോട്ട് ആവശ്യപ്പെട്ടതല്ല.

തന്റെ മണ്ഡലത്തിലെ സംഘടനകളോ സ്ഥാപനങ്ങളോ ആവശ്യപ്പെട്ടിട്ടില്ല. കോണ്‍സല്‍ ജനറലാണു കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. ആയിരുന്ന സ്വപ്‌ന മുഖേന തന്നെ ബന്ധപ്പെട്ടത്. അതുകൊണ്ടാണു കൂടുതല്‍ അന്വേഷിക്കാതെ ഗ്രന്ഥങ്ങള്‍ കൈപ്പറ്റിയതെന്നും ജലീല്‍ മൊഴി നല്‍കി. ഇതോടെ, സ്വര്‍ണക്കടത്ത് കേസില്‍ അദ്ദേഹത്തെ സാക്ഷിയാക്കാന്‍ സാധ്യതയേറി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴിതന്നെയാണു ജലീല്‍ എന്‍.ഐ.എയോടും ആവര്‍ത്തിച്ചത്. രാവിലെ ആറിനു തുടങ്ങിയ ചോദ്യംചെയ്യല്‍ എട്ടുമണിക്കൂര്‍ നീണ്ടു. ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും എന്‍.ഐ.എ. അറിയിച്ചു.

നയതന്ത്രമാര്‍ഗത്തില്‍ ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ ചട്ടലംഘനമുണ്ടെങ്കില്‍ പരിശോധിക്കേണ്ടതു കസ്റ്റംസാണ്. 20 ലക്ഷം രൂപയില്‍ താഴെ മൂല്യമുള്ള വസ്തുക്കള്‍ നയതന്ത്രമാര്‍ഗത്തില്‍ കൊണ്ടുവരാന്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെയും മൂല്യം അതിലേറെയെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും അനുമതിവേണം. വിമാനത്താവളത്തില്‍നിന്നു പാഴ്‌സല്‍ വിട്ടുകൊടുക്കുന്നതു കസ്റ്റംസാണ്. പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കേണ്ടതു കോണ്‍സല്‍ ജനറലും. ഇക്കാര്യത്തില്‍ താനോ തന്റെ ഓഫീസോ ഒരു ശിപാര്‍ശയും നല്‍കിയിട്ടില്ലെന്നു ജലീല്‍ മൊഴി നല്‍കി.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ പാഴ്‌സല്‍ സ്വീകരിച്ചതു പ്രോട്ടോക്കോള്‍ ലംഘനമല്ലേയെന്ന ചോദ്യത്തിന്, യു.എ.ഇ. കോണ്‍സുലേറ്റ് കൊണ്ടുവന്നതായതിനാല്‍ അക്കാര്യം പരിശോധിച്ചില്ലെന്നായിരുന്നു മറുപടി. കേന്ദ്ര ഏജന്‍സിയായ കസ്റ്റംസാണു പാഴ്‌സലുകള്‍ വിട്ടുകൊടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിനായി താന്‍ കസ്റ്റംസിനെ ബന്ധപ്പെട്ടിട്ടുമില്ല.

മതഗ്രന്ഥം യു.എ.ഇ. സര്‍ക്കാരിന്റെ പ്രസിദ്ധീകരണമായതിനാല്‍ തുച്ഛമായ ഡ്യൂട്ടിയടച്ച് കൊണ്ടുവരാമല്ലോയെന്ന് അന്വേഷണസംഘം ആരാഞ്ഞു. അക്കാര്യത്തില്‍ കേന്ദ്രാനുമതി ലഭിക്കാനും പ്രയാസമില്ല. എന്നാല്‍, മതഗ്രന്ഥം കൊണ്ടുവന്നതു കോണ്‍സല്‍ ജനറലിന്റെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ ആണെന്നു ജലീല്‍ ആവര്‍ത്തിച്ചു. കൊണ്ടുവന്ന പാഴ്‌സലുകളിലെ തൂക്കവ്യത്യാസത്തെപ്പറ്റി അറിയില്ലെന്നും ജലീല്‍ പറഞ്ഞതായാണു സൂചന.

'വെറുതേ' വിട്ടില്ല; ജലീലിനെ യാത്രയയച്ച് എന്‍.ഐ.എ!

കൊച്ചി: ചോദ്യംചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രി കെ.ടി. ജലീലിനെ യാത്രയയയ്ക്കാന്‍ എന്‍.ഐ.എ. ഉദ്യോഗസ്ഥരെത്തിയതു കൗതുകമായി. അന്വേഷണ സംഘത്തലവന്‍ ഡിെവെ.എസ്.പി. രാധാകൃഷ്ണപിള്ള, എ.എസ്.ഐമാരായ ഉമേഷ് റായ്, അജിത്, ബിനീഷ് തുടങ്ങിയവര്‍ വാഹനംവരെ ജലീലിനെ അനുഗമിച്ചു. കുറ്റം തെളിയുകയോ പ്രതിയാക്കാന്‍ സാധ്യതയുണ്ടെങ്കിലോ ഈ പതിവില്ല.

നോട്ടീസ് നല്‍കാതെ, വിവരങ്ങളാരായാന്‍ എന്നറിയിച്ചാണു ജലീലിനെ എന്‍.ഐ.എ. വിളിച്ചുവരുത്തിയത്. ഭീകരവാദം, തീവ്രവാദത്തിനു പണം സമാഹരിക്കല്‍, ഗൂഢാലോചന എന്നിവ ആരോപിച്ചാണ് എന്‍.ഐ.എ. നോട്ടീസ് നല്‍കി വിളിച്ചുവരുത്താറുള്ളത്. പുഞ്ചിരിയോടെ, മാധ്യമപ്രവര്‍ത്തകരെ െകെവീശിക്കാട്ടിയായിരുന്നു എന്‍.ഐ.എ. ഓഫീസില്‍നിന്ന് മന്ത്രിയുടെ മടക്കം.



from mangalam.com https://ift.tt/2H1WT9V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages