ഭൂജലം വലിച്ചെടുക്കാൻ എല്ലാവരും അനുമതിപത്രം വാങ്ങണം; 50,000 രൂപമുതൽ 10 ലക്ഷം വരെ പിഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 26, 2020

ഭൂജലം വലിച്ചെടുക്കാൻ എല്ലാവരും അനുമതിപത്രം വാങ്ങണം; 50,000 രൂപമുതൽ 10 ലക്ഷം വരെ പിഴ

ന്യൂഡൽഹി: നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ വ്യവസായ യൂണിറ്റുകൾ, ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾ, ടാങ്കുകളിൽ വെള്ളം വിതരണംചെയ്യുന്ന സ്വകാര്യ സംരംഭകർ തുടങ്ങിയവരെല്ലാം ഭൂജലം വലിച്ചെടുക്കണമെങ്കിൽ അധികൃതരിൽനിന്ന് നിരാക്ഷേപപത്രം (എൻ.ഒ.സി.) വാങ്ങണം. കേന്ദ്ര ജലശക്തി മന്ത്രലായം കഴിഞ്ഞദിവസം വിജ്ഞാപനംചെയ്ത 'ഭൂജലം വലിച്ചെടുക്കലും നിയന്ത്രണവുമായി ബന്ധപ്പെട്ട മാർഗരേഖ'യിലാണിക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എൻ.ഒ.സി. ഇല്ലാതെ ഭൂജലമെടുത്താൽ 50,000 രൂപമുതൽ 10 ലക്ഷം രൂപവരെയാണ് പിഴ. സർക്കാരിനും പ്രാദേശികസർക്കാർ ഏജൻസികൾക്കും കുടിവെള്ളം എത്തിച്ചുനൽകാൻ സാധിക്കാത്ത ഇടങ്ങളിൽമാത്രമേ െറസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾക്കും ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾക്കും എൻ.ഒ.സി. നൽകൂ. എൻ.ഒ.സി.ക്ക് ചില വ്യവസ്ഥകളും നിർബന്ധമാണ്. മലിനജലശുദ്ധീകരണ പ്ലാന്റുകൾ നിർബന്ധം ദിവസം 20,000 ലിറ്ററിൽ കൂടുതൽ ഭൂജലം ഉപയോഗിക്കുന്ന അപാർട്ട്മെന്റുകളിലും ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികളിലും മലിനജല ശുദ്ധീകരണപ്ലാന്റുകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണം. അങ്ങനെയുള്ളവർക്ക് സർക്കാർ ഏജൻസി കുടിവെള്ളം എത്തിക്കുന്നതുവരെ അഞ്ചുകൊല്ലത്തേക്കാണ് എൻ.ഒ.സി. നൽകുക. ഭൂജലത്തിന് പണം നൽകുകയും വേണം. ഗാർഹികാവശ്യങ്ങൾക്ക് ഒരുമാസം 25,000 ലിറ്റർവരെ ഭൂജലം സൗജന്യമായി വലിച്ചെടുക്കാം. അതിനുമുകളിൽ, 26,000 ലിറ്ററിനും 50,000 ലിറ്ററിനും ഇടയിൽ ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും ഒരുരൂപ നിരക്കിലും 50,000 ലിറ്ററിന് മുകളിലുള്ളതിന് രണ്ടുരൂപ നിരക്കിലും ചാർജ് ഈടാക്കും. സർക്കാരിന്റെ ജലവിതരണ ഏജൻസികൾ, അടിസ്ഥാന സംവിധാന പദ്ധതികൾ എന്നിവയ്ക്ക് 1000 ലിറ്ററിന് 50 പൈസയാണ് നിരക്ക്. കുപ്പികളിൽ കുടിവെള്ളം വിൽക്കുന്നവർക്ക് വലിച്ചെടുക്കുന്ന വെള്ളത്തിന്റെ അളവ് അടിസ്ഥാനമാക്കി വെവ്വേറെ നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. ഭൂജലം വിൽക്കുന്ന എല്ലാ സ്വകാര്യ ടാങ്കുകളിലും ജി.പി.എസ്. സംവിധാനം നിർബന്ധമാണ്. മുൻകൂർ അനുമതിയില്ലാതെ ടാങ്കുകളിൽ വെള്ളം വിൽക്കാനാവില്ല. ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നതിനെ അഞ്ചുവിഭാഗങ്ങളായിത്തിരിച്ച് 1000 ലിറ്ററിന് 10 രൂപ മുതൽ 35 രൂപവരെ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/342Ws79
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages