രണ്ടരയടി കൂടി ജലനിരപ്പുയര്‍ന്നാല്‍ നാളെ ബ്ലൂ അലര്‍ട്ട് ; ഇന്നലെ 2384.64 അടിയായി, 2395 അടിയായാല്‍ ഇടുക്കി അണക്കെട്ട് തുറക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 22, 2020

രണ്ടരയടി കൂടി ജലനിരപ്പുയര്‍ന്നാല്‍ നാളെ ബ്ലൂ അലര്‍ട്ട് ; ഇന്നലെ 2384.64 അടിയായി, 2395 അടിയായാല്‍ ഇടുക്കി അണക്കെട്ട് തുറക്കും

തൊടുപുഴ: ഇനി രണ്ടരയടി കൂടി ജലനിരപ്പുയര്‍ന്നാല്‍ ആദ്യ ഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് ഇടുക്കിയില്‍ പ്രഖ്യാപിക്കും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 2384.64 അടിയായി ഉയര്‍ന്നു. വൃഷ്ടിപ്രദേശത്തു ശക്തമായ മഴ ഇന്നലെ വൈകിയും തുടര്‍ന്നു.

നാളെയോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. 2387 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. 2393 അടി ഓറഞ്ച് അലര്‍ട്ട് ലെവലും 2394 അടി റെഡ് അലര്‍ട്ട് ലെവലുമാണ്.

പരമാവധി അനുവദനീയമായ ജലനിരപ്പ് 2403 അടിയാണെങ്കിലും റൂള്‍ കര്‍വ് പ്രകാരം നിലവില്‍ 2395.21 അടി വരെയേ സംഭരിക്കാനാകൂ. 2395 അടിയായാല്‍ അണക്കെട്ട് തുറന്നുവിടാനാണ് തീരുമാനം. ഇതിനു മുന്നോടിയായി അണക്കെട്ടിനു താഴെ പെരിയറിനു സമീപം ഇരുകരകളിലും താമസിക്കുന്നവര്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംഭരണശേഷിയുടെ 84.64% (ഗ്രോസ് സ്‌റ്റോറേജ്) വെള്ളമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. 79 ശതമാനമാണ് ലൈവ് സ്‌റ്റോറേജ് (വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാവുന്ന വെള്ളം). കഴിഞ്ഞ വര്‍ഷം ഇതേസമയം 68 ശതമാനമായിരുന്നു െലെവ് സ്‌റ്റോറേജ്. 30 മണിക്കൂറിനിടെ അണക്കെട്ടില്‍ മൂന്നടി വെള്ളം ഉയര്‍ന്നു.

ഇടുക്കി പദ്ധതി പ്രദേശത്ത് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 7.46 സെ.മീ. മഴ ലഭിച്ചപ്പോള്‍ 40.513 മില്യണ്‍ യൂണിറ്റ് െവെദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. 6.607 മില്യണ്‍ യൂണിറ്റ് വൈദ്യുതി മൂലമറ്റം പവര്‍ ഹൗസില്‍ ഉത്പാദിപ്പിച്ചു.

ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 59.96 മില്യണ്‍ യൂണിറ്റായിരുന്നു. പമ്പ, കക്കി അണക്കെട്ടുകളില്‍ 77%, ഷോളയാര്‍ 98, ഇടമലയാര്‍ 76, കുണ്ടള 94, മാട്ടുപ്പെട്ടി 60, കുറ്റിയാടി 72, തരിയോട് 94, ആനയിറങ്കല്‍ 60, പൊന്മുടി 85% എന്നിങ്ങനെയാണു പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്.

മലങ്കര, കുണ്ടള അണക്കെട്ടുകള്‍ തുറന്നുവിട്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 30.31 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തി. 3295.011 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ എല്ലാ സംഭരണികളിലുമായുണ്ട്.



from mangalam.com https://ift.tt/33ScnoF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages