കൊച്ചി: ഈ മണ്‍സൂണ്‍ സീസണില്‍ റെക്കോഡ് മഴ രേഖപ്പെടുത്തി സെപ്റ്റംബര്‍. 20 വര്‍ഷത്തിനിടെ സെപ്റ്റംബര്‍ മാസത്തില്‍ പെയ്ത ഏറ്റവും കൂടിയ മഴയാണിക്കുറി. 568 മില്ലീ മീറ്റര്‍ മഴയാണ് ഇന്നലെവരെ പെയ്തത്. 2007 ല്‍ 550 മില്ലീമീറ്റര്‍ മഴ ലഭിച്ചതാണ് മുന്‍ റെക്കോഡ്.
സെപ്റ്റംബറില്‍ ശക്തമായ മഴയ്ക്ക് കാരണമായത് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപമെടുത്ത രണ്ടു ന്യൂനമര്‍ദങ്ങളായിരുന്നു. ന്യൂനമര്‍ദങ്ങളുടെ ശക്തിക്ഷയിച്ചതോടെ മഴയ്ക്കും ശമനമാകുകയാണ്.
ഈ സീസണില്‍ ഇതുവരെ 2194. 1 മില്ലീ മീറ്റര്‍ മഴ സംസ്ഥാനത്ത് ലഭിച്ചു. 1973 മില്ലീ മീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. 121 മില്ലീമീറ്റര്‍ ആണ് അധികം ലഭിച്ച മഴ. അതായത് 11 ശതമാനം കൂടുതല്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കാലവര്‍ഷത്തില്‍ 2300 മില്ലീ മീറ്ററില്‍ അധികം മഴ ലഭിക്കുമോ എന്നാണ് കാലാവസ്ഥാ ഗവേഷകര്‍ ഉറ്റുനോക്കുന്നത്. പ്രളയമുണ്ടായ 2018 ല്‍ 2515.73 മില്ലീ മീറ്ററും 2019 ല്‍ 2309.1 മില്ലീമീറ്ററും മഴ ലഭിച്ചിരുന്നു.
സെപ്റ്റംബര്‍ 30 ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലവര്‍ഷം അവസാനിക്കും. സെപ്റ്റംബറില്‍ അവശേഷിക്കുന്ന ദിവസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമാകാനുള്ള സാധ്യതയാണ് ഗവേഷകര്‍ വിലയിരുത്തത്. ഒക്‌ടോബര്‍ മുതല്‍ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ സീസണ്‍(തുലാവര്‍ഷം) ആയിട്ടാണ് കണക്കാക്കുന്നത്. സെപ്റ്റംബറിലെ മഴയോടെ സംസ്ഥാനത്തു ചില ജില്ലകളിലുണ്ടായ മഴക്കുറവും പരിഹരിക്കപ്പെട്ടു. ഇടുക്കിയിലും വയനാട്ടിലുമായിരുന്നു മഴക്കുറവ് ഉണ്ടായിരുന്നത്. അഞ്ചു ജില്ലകളില്‍ അധികമഴയും പെയ്തു.
40 ശതമാനം അധികമഴയോടെ തിരുവനന്തപുരമാണ് മുന്നില്‍. കോഴിക്കോട് 37, കണ്ണൂര്‍ 30, കോട്ടയം 28, കാസര്‍ഗോഡ് 23 ശതമാനം എന്നിങ്ങനെയാണ് അധികമഴ പെയ്തത്. നിലവിലെ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും മഴ കുറഞ്ഞതോടെ കാലാവസ്ഥാ ഗവേഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു.
from mangalam.com https://ift.tt/3006XXO
via IFTTT
No comments:
Post a Comment