സ്വപ്‌നയും സരിത്തും നയതന്ത്രവഴിയല്ലാതെയും സ്വര്‍ണം കടത്തി; 4000 ജിബിയുടെ ഡിലീറ്റ് ചെയ്ത വീണ്ടെടുത്ത രേഖകളില്‍ വിവരങ്ങള്‍ ; ഇവര്‍ ഒരു മന്ത്രിയുമായി നടത്തിയ സന്ദേശങ്ങളും പരിശോധിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 22, 2020

സ്വപ്‌നയും സരിത്തും നയതന്ത്രവഴിയല്ലാതെയും സ്വര്‍ണം കടത്തി; 4000 ജിബിയുടെ ഡിലീറ്റ് ചെയ്ത വീണ്ടെടുത്ത രേഖകളില്‍ വിവരങ്ങള്‍ ; ഇവര്‍ ഒരു മന്ത്രിയുമായി നടത്തിയ സന്ദേശങ്ങളും പരിശോധിക്കുന്നു

കൊച്ചി : സ്വപ്‌ന സുരേഷും പി.എസ്. സരിത്തും നയതന്ത്രവഴിയല്ലാതെയും സ്വര്‍ണം കടത്തിയെന്നു സൂചന. ഇവരുടെ കമ്പ്യൂട്ടറുകള്‍, മൊെബെല്‍ ഫോണ്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയില്‍ നിന്നു നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുത്തപ്പോഴാണു നിര്‍ണായക സൂചനകള്‍ ലഭിച്ചത്. നയതന്ത്ര സ്വര്‍ണക്കടത്ത് സംഭവവികാസങ്ങള്‍ അരങ്ങേറിയ ജൂണ്‍ 30 നും ജൂെലെ പത്തിനുമിടെ ഇവര്‍ 4000 ജി.ബി. ഡേറ്റയാണു ഡിലീറ്റ് ചെയ്തത്.

വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാനായെങ്കിലും സംഭാഷണങ്ങള്‍ തിരിച്ചെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നു സി- ഡാക് വൃത്തങ്ങള്‍ എന്‍.ഐ.എയെ അറിയിച്ചു. യു.എ.ഇക്കു പുറമേ മറ്റു ചില രാജ്യങ്ങളിലെ നമ്പറുകളിലേക്കും നിരന്തരം ചാറ്റിങ് നടന്നിട്ടുണ്ട്.

ചില നിര്‍ണായക വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യലിനായി സ്വപ്‌നയെ എന്‍.ഐ.എ. ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി. സ്വപ്‌നയുമായി അടുപ്പമുള്ള മറ്റൊരു മന്ത്രിയുടെ സന്ദേശങ്ങളും എന്‍.ഐ.എ. വിശകലനം ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണു ഡിലിറ്റ് ചെയ്ത ഡേറ്റകളെന്നാണു വിവരം. സ്വപ്‌നയെ ചോദ്യം ചെയ്തതിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കും.

യു.എ.ഇ. കോണ്‍സുലേറ്റിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍നിന്നു 2019 മേയില്‍ രാജിവച്ച മലയാളി ഉദ്യോഗസ്ഥയ്‌ക്കെതിരേയും ചില തെളിവുകള്‍ ലഭിച്ചു. സ്വപ്‌നയും സംഘവും നടത്തിയ ക്രമക്കേടുകള്‍ ഇവര്‍ അറിഞ്ഞിരുന്നെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ഇവര്‍ രാജിവച്ചതിനു പിന്നാലെയാണു കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ത് പൗരന്‍ ഖാലിദിനെ സാമ്പത്തിക ക്രമക്കേടിനു പുറത്താക്കിയത്.

സ്വപ്‌ന നേരത്തേ ജോലി ചെയ്തിരുന്ന എയര്‍ഇന്ത്യ സാറ്റ്‌സിലെ ചില ജീവനക്കാരുമായി സ്വപ്‌ന പിന്നീടും ബന്ധം സ്ഥാപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. എയര്‍െലെന്‍ ജീവനക്കാരുമായി ബന്ധമുണ്ടാക്കിയതു സ്വര്‍ണക്കടത്തിനു വേണ്ടിയായിരുന്നെന്നാണു സംശയം. സ്വപ്‌നയുടെ രാജിക്കു ശേഷം ജോലിയില്‍ പ്രവേശിച്ചവരെ വീണ്ടും ചോദ്യം ചെയ്യും. ഇവരെ ജോലിക്കെടുത്തതില്‍ സ്വപ്‌നയുടെയുടെ ഇടപെടലും ശിവശങ്കറിന്റെ സഹായവും ഉണ്ടായിരുന്നെന്നാണു സൂചന.

കാര്‍ഗോ ഹാന്‍ഡ്‌ലിങ് ഏജന്‍സിയായ ഭദ്രാ ഇന്റര്‍നാഷണലിലും ഇവര്‍ ഇടപെട്ട് പലരെയും ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണു വിലയിരുത്തല്‍. ഇതേപ്പറ്റി വിശദമായി അന്വേഷിക്കാനാണ് എന്‍.ഐ.എ. തീരുമാനം.



from mangalam.com https://ift.tt/2FRB5Oa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages