അനന്തു കോടിപതി;  ഓണം ബമ്പർ 12 കോടി ഇടുക്കി സ്വദേശിക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 20, 2020

അനന്തു കോടിപതി;  ഓണം ബമ്പർ 12 കോടി ഇടുക്കി സ്വദേശിക്ക്‌

കൊച്ചി: 24-ാം വയസ്സിൽ കോടിപതിയായ ഞെട്ടലിലാണ് അനന്തു വിജയൻ എന്ന ഇടുക്കിക്കാരൻ. സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപയാണ് യുവാവിന് ലഭിച്ചത്. സമ്മാനം ലഭിച്ചുവെന്നുള്ള സന്തോഷം മാതാപിതാക്കളെ അറിയിച്ചു.ലോട്ടറി അടിച്ച ഉടനെ അനന്തു ലോട്ടറി ഏജൻസിക്കാരിൽ നിന്ന് ഉപദേശം തേടി. ഞായറാഴ്ച ബാങ്ക് അവധിയായതിനാൽ ടിക്കറ്റ് ബാങ്കിൽ കൈമാറാനാകില്ലെന്നായിരുന്നു അനന്തുവിന്റെ പ്രശ്നം. എന്നാൽ, അവധിയാണെങ്കിലും ബാങ്ക് മാനേജരുമായി സംസാരിച്ച് ലോക്കറിൽ ടിക്കറ്റ് വെക്കാമെന്ന് വിവരം നൽകി. വല്ലപ്പോഴും മാത്രം ലോട്ടറിയെടുക്കുന്ന സ്വഭാവക്കാരനാണ് അനന്തു. ടിക്കറ്റ് നറുക്കെടുപ്പ് ഓർമയുണ്ടായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് ടിക്കറ്റ് ഫലം നോക്കിയത്. അച്ഛനും അമ്മയും മൂത്ത സഹോദരിയും അടങ്ങുന്നതാണ് അനന്തുവിന്റെ കുടുംബം. എറണാകുളത്ത് പ്രവർത്തിക്കുന്ന വിഘ്‌നേശ്വര ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വിറ്റുപോയത്. ടിക്കറ്റ് ഇവിടെനിന്ന് വാങ്ങിയത് ചില്ലറ വിൽപ്പനക്കാരനായ തമിഴ്‌നാട് സ്വദേശി അളകസ്വാമിയാണ്. ഒന്നാം സമ്മാനം കിട്ടിയ വിവരം അറിഞ്ഞതോടെ അളകസ്വാമി ഏജൻസിയുടെ കച്ചേരിപ്പടിയിലെ ഓഫീസിലെത്തി സന്തോഷത്തിൽ പങ്കുചേർന്നു.മധുരം നൽകിയാണ് ഏജൻസിക്കാർ അളകസ്വാമിയെ സ്വീകരിച്ചത്. ഒന്നാം സമ്മാനം കിട്ടിയ ടിക്കറ്റിന്റെ ഉടമയാരാണെന്ന് ഒരുപിടിയുമില്ലായിരുന്നു അളകസ്വാമിക്ക്. കടവന്ത്ര ജങ്ഷനിലാണ് അളകസ്വാമി ടിക്കറ്റ് വിൽപ്പന നടത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/33IlI2A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages