‘ആൻഡ്രോയ്ഡ് കുഞ്ഞപ്പന്’ ഇനി സ്വന്തമായി കാറോടിക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 20, 2020

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പന്’ ഇനി സ്വന്തമായി കാറോടിക്കാം

പെരിന്തൽമണ്ണ ആർ.ടി. ഓഫീസർ ബിനോയ് വർഗീസ് സൂരജിന് ഡ്രൈവിങ് ലൈസൻസ് കൈമാറുന്നു | ഫോട്ടോ: മാതൃഭൂമി പട്ടിക്കാട്: ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി മുഖമില്ലാതെ വേഷമിട്ട സൂരജ് തേലക്കാട് ഇനി നമുക്കുമുന്നിലൂടെ തലയുയർത്തി കാറോടിക്കും. വെള്ളിയാഴ്ച നാലുചക്രവാഹനമോടിക്കാനുള്ള ലൈസൻസ് കിട്ടിയതോടെ ഉയരമില്ലായ്മയുടെ പരിമിതിയുള്ള സൂരജിന്റെ വളരെനാളത്തെ ആഗ്രഹമാണ് സഫലമായത്. സ്വന്തമായി കാർ വാങ്ങി ഓടിക്കാൻ തുടങ്ങിയിരുന്നെങ്കിലും ലൈസൻസ് ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പെരിന്തൽമണ്ണ ആർ.ടി. ഓഫീസിൽനിന്നാണ് 125 സെന്റീമീറ്റർ ഉയരമുള്ള ഇരുപത്തഞ്ചുകാരനായ സൂരജ് ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയത്. കാറിൽ പ്രത്യേക സജ്ജീകരണങ്ങൾ ഇതിനായി ഒരുക്കിയിരുന്നു. മലപ്പുറം ജില്ലയിലെ വെട്ടത്തൂർ തേലക്കാട് സ്വദേശിയായ സൂരജ് കലോത്സവങ്ങളിൽനിന്ന് മിമിക്രി രംഗത്തേക്കും പിന്നീട് മിനിസ്ക്രീനിലും എത്തി. ഇപ്പോൾ സിനിമകളിലും സജീവമായ സൂരജ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ചാർളി, ഉദാഹരണം സുജാത, വിമാനം, ക്യാപ്പുചീനോ, ഒരു അഡാറ് ലവ്, അമ്പിളി, എന്നോട് പറ ഐ ലവ് യു തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടി.വി. ഷോകളിലും സജീവമാണ്. പെരിന്തൽമണ്ണ ആർ.ടി. ഓഫീസർ ബിനോയ് വർഗീസ് സൂരജിന് ഡ്രൈവിങ് ലൈസൻസ് കൈമാറി.


from mathrubhumi.latestnews.rssfeed https://ift.tt/3iPQ0GK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages