ന്യൂഡല്‍ഹി : സുപ്രീംകോടതി പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ഭാഗികമായി തുറക്കും. ആദ്യഘട്ടത്തില്‍ 14 ദിവസത്തേക്ക് മൂന്ന് കോടതികളാണ് തുറക്കുക. ഇപ്പോള്‍ തുറക്കുന്ന കോടതികളില്‍ വാദം കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിക്കും. മറ്റ് കേസുകള്‍ വീഡിയോ കോണ്‌ഫേറന്‍സിംഗ് വഴി തന്നെ തുടരും.
ചീഫ് ജസ്റ്റിസ് കോടതിക്ക് പുറമെ, രണ്ടാമത്തെയും മൂന്നാമത്തെയും കോടതിമുറികള്‍ ഇതിനായി സജ്ജമാക്കി. 14 ദിവസത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചാകും മറ്റ് കോടതികള്‍ കൂടി തുറക്കുന്നകാര്യം തീരുമാനിക്കുക.
അതേസമയം കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള ശിക്ഷ ഇന്ന് സുപ്രീംകോടതി തീരുമാനിച്ചേക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേക്കെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കഴിഞ്ഞ 14 ന് വിധിച്ചത്.
ശിക്ഷയിന്മേല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതി വാദം കേള്‍ക്കും. കോടതി അലക്ഷ്യത്തിന് പരമാവധി ആറുമാസത്തെ ശിക്ഷയാണ് നല്‍കാനാവുക. പരമാവധി ശിക്ഷ നല്‍കാനാണ് തീരുമാനമെങ്കില്‍ പ്രശാന്ത് ഭൂഷണ് ആറുമാസം ജയിലില്‍ പോകേണ്ടിവരും.
ഇതിനിടെ, കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള അവകാശമുണ്ടെന്നും ശിക്ഷയിന്മേലുള്ള വാദം കേള്‍ക്കല്‍ മാറ്റിവെക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായി പ്രശാന്ത് ഭൂഷണ്‍ നല്‍കിയ അപേക്ഷ ഒരുപക്ഷെ, ഇന്ന് ആദ്യം കോടതി പരിശോധിച്ചേക്കും. പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതി നടപടിക്കെതിരെ മുന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് ഉള്‍പ്പടെയുള്ളവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.
from mangalam.com https://ift.tt/2YjoTvx
via IFTTT
No comments:
Post a Comment