ആലുവ: കൊവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഒന്നര മാസത്തിലേറെയായി അടച്ചിട്ടിരുന്ന ആലുവ മാര്‍ക്കറ്റ് ഇന്ന് തുറക്കും. ആലുവ ക്ലസ്റ്ററില്‍ രോഗവ്യാപനം കുറഞ്ഞിട്ടും മാര്‍ക്കറ്റ് തുറക്കുന്നില്ലെന്ന് ആരോപിച്ച് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.മൊത്ത വ്യാപാരികള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.
അഞ്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ചെറുകിട കച്ചവടക്കാരെ കടകള്‍ തുറക്കാന്‍ അനുവദിക്കും.
ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചത്.
from mangalam.com https://ift.tt/34ngQ4y
via IFTTT
No comments:
Post a Comment