കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കോവിഡ് ബാധിതന്‍ ആയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ എല്ലാവരും വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആറ് ദിവസം കൊണ്ട് 10,523 രോഗികളും 53 മരണവുമാണ് കേരളത്തിലുണ്ടായത്. മരണങ്ങളുടെ 58 ശതമാനവും പുതിയ കാല്‍ലക്ഷത്തിലധികം രോഗികളും സംസ്ഥാനത്തുണ്ടായത് ഈ മാസത്തില്‍ ആണ്. അടിയന്തിരഘട്ടം മറികടക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഐസിയു പരിശീലനം നല്‍കും.
രോഗികളുടെ എണ്ണത്തില്‍ സെപ്റ്റംബറോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കുത്തനെയുള്ള വര്‍ധനവ് നേരത്തേയാകുമെന്ന ആശങ്ക ജനിപ്പിക്കുകയാണ് കണക്കുകള്‍. ആഗസ്ത് 14 മുതല്‍ 19 വരെ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ 10523 പുതിയ രോഗികളാണുണ്ടായത്. മരണസംഖ്യയും കൂടി. ആറ് ദിവസത്തിനിടെ 53 മരണം. 8 മരണങ്ങളെ ഔദ്യോഗികമായി ഒഴിവാക്കിയെങ്കില്‍ ഫലം കാക്കുന്നവയും ഇതുവരെ പട്ടികയില്‍ പെടാത്തവയും വേറെയുണ്ട്.
from mangalam.com https://ift.tt/3l0Zr7T
via IFTTT
No comments:
Post a Comment