സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു, ഇനി സഹകരിക്കില്ല: പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതി മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 19, 2020

സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു, ഇനി സഹകരിക്കില്ല: പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതി മുഖ്യമന്ത്രി

തിരുവനന്തപുരം : വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്നും തീരുമാനത്തോടു സഹകരിക്കില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു മുഖ്യമന്ത്രി കത്തെഴുതി. വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെയാണു മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നതു കണക്കാക്കിയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

സര്‍ക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു കേരളത്തിന്റെ നിര്‍ദേശം. തിരുവനന്തപുരത്തിന് പുറമേ ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2CHjiHN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages