ഇത്തവണ ബൈഡന്‍ പ്രസിഡന്റാകും: ലീച്ച്മാന്റെ പ്രവചനങ്ങള്‍ തെറ്റാറില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 19, 2020

ഇത്തവണ ബൈഡന്‍ പ്രസിഡന്റാകും: ലീച്ച്മാന്റെ പ്രവചനങ്ങള്‍ തെറ്റാറില്ല

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീച്ച്മാന്റെ പ്രവചനങ്ങള്‍ തെറ്റിയ ചരിത്രമില്ല. വാഷിങ്ടണിലെ അമേരിക്കന്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസര്‍ അലന്‍ ലിച്ചമാന്‍ (73) കഴിഞ്ഞ മുപ്പത്തിരണ്ടുവര്‍ഷത്തിനിടെ പ്രവചിച്ചതെല്ലാം കിറു കൃത്യം.

1984ല്‍ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റ് ആവുമെന്നായിരുന്നു ആദ്യ പ്രവചനം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഇത്തവണ ജയിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. സാമ്പത്തികം, സാമൂഹിക സുരക്ഷ, അഴിമതി, ഉദ്യോഗസ്ഥഭരണം തുടങ്ങിയവ ആസ്പദമാക്കി '13 കീ' ഉപയോഗിച്ചാണ് അലന്റെ പ്രവചനങ്ങള്‍.

കോവിഡ് പ്രതിരോധത്തിലെ വീഴ്ച, വംശീയ അധിക്ഷേപങ്ങളും പോലീസ് അതിക്രമങ്ങളും വര്‍ധിച്ചത് എന്നിവയാണ് ട്രംപിന് ഇത്തവണ ഏറ്റവും വലിയ തിരിച്ചടിയാവുന്നത്. 1984 മുതല്‍ 2016 വരെയും അലന്‍ കൃത്യമായി ്രപവചിച്ചു. ഇതിനിടയില്‍, 2000ത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അല്‍ ഗോര്‍ ജയിക്കുമെന്നായിരുന്നു അലന്‍ പ്രവചിച്ചത്. പോപ്പുലര്‍ വോട്ടില്‍ ഗോര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍, സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഫ്‌ളോറിഡയിലെ ഇലക്ടറല്‍ വോട്ടുകളുടെ റീകൗണ്ടിങ് നിര്‍ത്തിവെച്ചപ്പോള്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് വിജയിക്കുകയായിരുന്നു.



from mangalam.com https://ift.tt/2E7fDDO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages