കോണ്‍സുലേറ്റിന് അവധി ദിവസം; മതഗ്രന്ഥങ്ങള്‍ ലോറിയില്‍ കടത്തി; ദുരൂഹത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 19, 2020

കോണ്‍സുലേറ്റിന് അവധി ദിവസം; മതഗ്രന്ഥങ്ങള്‍ ലോറിയില്‍ കടത്തി; ദുരൂഹത

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ എന്നപേരിലെത്തിയ പാഴ്‌സല്‍ കാര്‍ഗോ കോംപ്ലക്‌സില്‍നിന്ന് മാറ്റിയതില്‍ ദുരൂഹത. കെ.എല്‍. 01 സി 6264 എന്ന രജിസ്‌ട്രേഷനുള്ള ലോറിയിലാണ് മതഗ്രന്ഥങ്ങള്‍ കടത്തിയത്.

ശംഖുംമുഖം കാര്‍ഗോ കോംപ്ലക്‌സില്‍നിന്ന് തുറന്ന ലോറിയിലാണ് ഇവ കോണ്‍സുലേറ്റിലേക്ക് തിടുക്കപ്പെട്ടു മാറ്റിയതാണ് സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. സമീപത്തെ എഫ്.സി.ഐ. ഗോഡൗണില്‍നിന്ന് അരി കടത്തുന്ന ലോറിയാണിത്.

4479 കിലോഗ്രാം പാഴ്‌സലാണ് കൊണ്ടുപോയത്. ഇത്ര വലിയ ലോറിയുടെ ആവശ്യമില്ലാതിരുന്നിട്ടും എന്തിനാണ് ഈ ലോറിയില്‍ കൊണ്ടു പോയതെന്നാണ് ഉയരുന്ന ചോദ്യം. പാഴ്‌സല്‍ കോണ്‍സുലേറ്റില്‍ എത്തിച്ചത് മാര്‍ച്ച് ആറിനാണ്. വെള്ളിയാഴ്ചയായതിനാല്‍ അന്ന് കോണ്‍സുലേറ്റിന് അവധിയായിരുന്നു.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരൊന്നും സ്ഥലത്തില്ലായിരുന്നു. പാഴ്‌സല്‍ ഇടപാടിനെക്കുറിച്ച് അറിവുള്ളവര്‍മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പാഴ്‌സലിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതാണ് ഈ ക്രമീകരണമെന്നും അറിയുന്നു. ഇവയില്‍ ചിലതാണ് പിന്നീട് സര്‍ക്കാര്‍ വാഹനമായ സിആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയത്. ഇത്തരത്തിലുള്ള തിടുക്കപ്പെട്ട നടപടിയിലാണ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സംശയം.



from mangalam.com https://ift.tt/2YdDcli
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages