വിവാഹത്തിനും മാമോദീസയ്ക്കും കത്ത് നല്‍കില്ല; യാക്കോബായ സഭ ഓര്‍ത്തഡോക്‌സ് ബന്ധം അവസാനിപ്പിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 20, 2020

വിവാഹത്തിനും മാമോദീസയ്ക്കും കത്ത് നല്‍കില്ല; യാക്കോബായ സഭ ഓര്‍ത്തഡോക്‌സ് ബന്ധം അവസാനിപ്പിക്കുന്നു

കോലഞ്ചേരി: ഓർത്തഡോക്സ് വിഭാഗവുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും അവസാനിപ്പിക്കാൻ യാക്കോബായ സഭാ സുന്നഹദോസ് തീരുമാനിച്ചു. വ്യാഴാഴ്ചനടന്ന അടിയന്തര എപ്പിസ്കോപ്പൽ സുന്നഹദോസാണ് തീരുമാനമെടുത്തത്. സഭാ തലവനായ പാത്രിയാർക്കീസ് ബാവയെ തള്ളിപ്പറയുകയും പള്ളികൾ പിടിച്ചെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിതെന്ന് സുന്നഹദോസ് അറിയിച്ചു. ഇതോടെ മെത്രാൻകക്ഷിയിൽനിന്നും മൂറോൻ സ്വീകരിക്കുന്നവർക്ക് യാക്കോബായ സഭയിലേക്ക് വരുമ്പോൾ മൂറോൻ അഭിഷേകം നിർബന്ധമാകും. ഓർത്തഡോക്സ് പള്ളിയിൽ വിവാഹത്തിനോ മാമോദീസയ്ക്കോ ഔദ്യോഗിക കത്ത് നൽകുകയുമില്ല. ഓർത്തഡോക്സ് സഭയിൽനിന്ന് വിവിധ കൂദാശകൾ സ്വീകരിക്കുന്നതിൽ യാക്കോബായ സഭ കടുത്ത നിലപാടുകൾ എടുത്തിരുന്നില്ല. എന്നാൽ, ഇനിമുതൽ കൂദാശകൾക്കൊന്നും ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരെയോ വൈദികരെയോ പള്ളിയിൽ സഹകരിപ്പിക്കില്ല. പള്ളിപിടിത്തം അവസാനിപ്പിച്ചാൽ ചർച്ചയാവാമെന്ന് സുന്നഹദോസ് തിരുവനന്തപുരം: സഭകൾ തമ്മിൽ യോജിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ സഹോദരസഭകൾ എന്നനിലയിൽ ഓർത്തഡോക്സ് സഭയുമായുമായി ചർച്ചയ്ക്കുതയ്യാറാണെന്നും അതിന് പള്ളിപിടിത്തം അവസാനിപ്പിക്കണമെന്നും എപ്പിസ്കോപ്പൽ സുന്നഹദോസ് അഭിപ്രായപ്പെട്ടു. മുളന്തുരുത്തി പള്ളി ഏറ്റെടുക്കാനും വൈദികരെ ഇറക്കിവിടാനും നേതൃത്വം നൽകിയ ഫോർട്ട് കൊച്ചി ആർ.ഡി.ഒ.ക്കെതിരേയും പോലീസിനെതിരേയും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും യാക്കോബായസഭാ സുന്നഹദോസ് ആവശ്യപ്പെട്ടു. സഭയുടെ ആവശ്യങ്ങളുന്നയിച്ച് മെത്രാപ്പോലീത്തമാർ തിരുവനന്തപുരത്ത് സെയ്ന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഏകദിന ഉപവാസ പ്രാർഥനായജ്ഞം നടത്തും. ഇടവകതോറും പ്രതിഷേധവും റിലേ നിരാഹാരസമരവും നടത്താനും തീരുമാനിച്ചു. ഞായറാഴ്ചയാണ് ആദ്യ പ്രതിഷേധപരിപാടി. വിശദാംശങ്ങൾ സഭയിലെ എല്ലാ ദേവാലയങ്ങളെയും ശ്രേഷ്ഠകാതോലിക്കാബാവ അറിയിക്കും. Content Highlights:jacobite orthodox conflict-Relationship ends


from mathrubhumi.latestnews.rssfeed https://ift.tt/2QbKEZN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages