ദുരുപയോഗ വിവാദം: ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ തരൂരിന്റെ നേതൃത്വത്തിലുളള പാനലിന് മുന്നില്‍ ഹാജരാകണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 20, 2020

ദുരുപയോഗ വിവാദം: ഫെയ്‌സ്ബുക്ക് പ്രതിനിധികള്‍ തരൂരിന്റെ നേതൃത്വത്തിലുളള പാനലിന് മുന്നില്‍ ഹാജരാകണം

ന്യൂഡൽഹി: ഫെയ്സ്ബുക്ക് അധികൃതർ സെപ്റ്റംബർ രണ്ടിന് ശശി തരൂർ എംപിയുടെ നേതൃത്വത്തിലുളള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണം. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങൾക്കെതിരെ ഫെയ്സ്ബുക്ക് നടപടിയെടുത്തില്ലെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക്മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പാനൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശശി തരൂർ എംപിയെ നീക്കണമെന്ന ബിജെപി നേതാക്കളുടെ ആവശ്യമുയരുന്നതിന് ഇടയിലാണ് സമിതിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് വന്നിരിക്കുന്നത്. ബിജെപി നേതാക്കളുടെ വിദ്വേഷ പരാമർശത്തിനെതിരെ നടപടിയെടുക്കുന്നതിനെ ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ തടഞ്ഞുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ബിസിനസ് സാധ്യതകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. വിഷയം വിവാദമായ പശ്ചാത്തലത്തിലാണ് പ്രതിനിധികളെ വിളിപ്പിക്കാൻ തരൂർ തീരുമാനിച്ചത്. പാനലിലെ അംഗങ്ങളുമായി കൂടിയാലോചിക്കാതെ ഫെയ്സ്ബുക്കിനോട് പാനലിന് മുമ്പാകെ ഹാജരാകണമെന്നുളള തന്റെ ഇംഗിതം ട്വീറ്റ് ചെയ്തതിലൂടെ ശശി തരൂർ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് പാനലിലെ അംഗങ്ങളായ കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്, നിഷികാന്ത് ദുബെ എന്നിവർ ലോക്സഭ സ്പീക്കർക്ക് കത്തെഴുതിയിരുന്നു. ഫെയ്സ്ബുക്ക് പ്രതിനിധികൾക്ക് പുറമേ, വിവരസാങ്കേതികവകുപ്പ് മന്ത്രാലയത്തിന്റെ പ്രതിനിധികളോടും സെപ്റ്റംബർ രണ്ടിന് പാനലിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. പൗരന്മാരുടെ അവകാശസംരക്ഷണം, സോഷ്യൽമീഡിയ/ഓൺലൈൻ ന്യൂസ് പ്ലാറ്റോഫോമുകളുടെ ദുരുപയോഗം തടയൽ, ഡിജിറ്റൽ ഇടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ എന്നീ വിഷങ്ങൾ ചർച്ച ചെയ്യുന്നതിനായി സെപ്റ്റംബർ രണ്ടിന് പാനലിന് മുമ്പിലെത്താനാണ് നിർദേശം. വാൾസ്ട്രീററ് ജേണലിലെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് വിഷയത്തിൽ ബിജെപി -കോൺഗ്രസ് പോരാട്ടം മുറുകിയത്. രാഹുലിന്റെ ട്വീറ്റ് ചർച്ചയായതിന് പിറകേ ഈ വിഷയവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിന്റെ നിലപാട് അറിയാൻ പാർലമെന്റററി സ്റ്റാൻഡിങ് കമ്മിറ്റിആഗ്രേഹിക്കുന്നതായി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ തരൂർ അംഗങ്ങളുമായി കൂടിയാലോചിക്കാതെ ഇത്തരമൊരു പ്രസ്താവന നടത്തിയത് നിയമലംഘനമാണെന്നും കോൺഗ്രസ് അജണ്ട നടപ്പാക്കുകയാണെന്നും ആരോപിച്ചാണ് ദുബെ രംഗത്തെത്തിയത്. Content Highlights: Facebook Row: FB representatives asked to meet parliamentary standing committee


from mathrubhumi.latestnews.rssfeed https://ift.tt/3j0TG8p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages