വൃത്തിയിൽ വെടിപ്പല്ല കേരളം; രാജ്യത്ത് ഏറ്റവും പിന്നില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 20, 2020

വൃത്തിയിൽ വെടിപ്പല്ല കേരളം; രാജ്യത്ത് ഏറ്റവും പിന്നില്‍

ന്യൂഡൽഹി: ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ രാജ്യത്ത് ഏറ്റവുംമികച്ച സംസ്ഥാനമായ കേരളം വൃത്തിയുടെ കാര്യത്തിൽ ഏറ്റവുംപിറകിൽ. നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സർവേയിൽ ഏറ്റവുംകുറഞ്ഞ സ്കോറോടെ (661.26) ഏറ്റവുംപിറകിൽ നിൽക്കുന്ന സംസ്ഥാനമായിമാറി നാം. പിന്നാക്കസംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാർ നമുക്ക് തൊട്ടുമുന്നിലാണ് (760.40).ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിലില്ല. ഇന്ദോറും സൂറത്തും നവിമുംബൈയും ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്. മൈസൂരുവിന് അഞ്ചാംസ്ഥാനമുണ്ട്.നഗര തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം നൂറിൽ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ സംസ്ഥാനങ്ങളെ രണ്ടുതട്ടിലാക്കിയാണ് റാങ്കിങ് നൽകിയത്. കേരളം നൂറിൽത്താഴെയുള്ള പട്ടികയിലാണ്. ഇൗവിഭാഗത്തിൽ 15 സംസ്ഥാനങ്ങളിൽ ജാർഖണ്ഡ് ഒന്നാംസ്ഥാനത്ത് (സ്കോർ 2325.42) എത്തിയപ്പോൾ പതിനഞ്ചാമതാണ് കേരളം. ഹരിയാണ, ഉത്തരാഖണ്ഡ്, സിക്കിം, അസം, ഹിമാചൽപ്രദേശ്, ഗോവ, തെലങ്കാന, നാഗാലാൻഡ്, മണിപ്പുർ, അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, മേഘാലയ എന്നിവയാണ് കേരളത്തിനുമുന്നിലുള്ള സംസ്ഥാനങ്ങൾ.മെച്ചം ആലപ്പുഴ; പിറകിൽ കൊച്ചി പത്തുലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഛത്തീസ്ഗഢിലെ അംബികാപുർ ആണ് ഒന്നാംസ്ഥാനത്ത്. മൈസൂരു രണ്ടാംസ്ഥാനത്തും ന്യൂഡൽഹി മുനിസിപ്പൽ പ്രദേശം മൂന്നാംസ്ഥാനത്തും എത്തി. കേരളത്തിന്റെ ദേശീയ റാങ്കിങ് ഇപ്രകാരം1. ആലപ്പുഴ- 1522. തിരുവനന്തപുരം- 3043. പാലക്കാട്- 3354. കൊല്ലം- 3525. കോട്ടയം- 3556. കോഴിക്കോട്- 3617. തൃശ്ശൂർ- 3668. കൊച്ചി- 372ചെറുനഗരങ്ങളിൽ കളമശ്ശേരി; പിറകിൽ കണ്ണൂർജനസംഖ്യ അരലക്ഷത്തിനും ഒരുലക്ഷത്തിനും ഇടയിലുള്ള പട്ടണങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും ദക്ഷിണേന്ത്യാ റാങ്കിങ്. 1. കളമശ്ശേരി -1162. കൊയിലാണ്ടി -1173. പൊന്നാനി -1194. കാഞ്ഞങ്ങാട് -1215. തിരുവല്ല -1256. തൊടുപുഴ -1267. പയ്യന്നൂർ -1328. മലപ്പുറം -1359. തിരൂരങ്ങാടി -14410. തിരൂർ -15511. വടകര -16112. നെടുമങ്ങാട് -16213. കുന്ദംകുളം -16514. കായംകുളം -16615. കാസർകോട്‌ -16716. മഞ്ചേരി -16817. നെയ്യാറ്റിൻകര -16918. ഒറ്റപ്പാലം -17119. തലശ്ശേരി -17820. തളിപ്പറമ്പ് -17921. തൃക്കാക്കര -18122. തൃപ്പൂണിത്തുറ -18523. കണ്ണൂർ -186ചെറുപട്ടണം (റാങ്ക് ക്രമം)1. ഏലൂർ -1052. ഷൊർണൂർ -1193. കട്ടപ്പന -1504. കൂത്തുപറമ്പ്് -1575. മൂവാറ്റുപുഴ -1596. അങ്കമാലി -1697. പുനലൂർ -1748. പെരിന്തൽമണ്ണ -1779. വളാഞ്ചേരി -18910. ചിറ്റൂർ-തത്തമംഗലം -19311. ചെർപ്പുളശ്ശേരി -19912. പെരുമ്പാവൂർ -20113. പരപ്പനങ്ങാടി -20614. പിറവം -21515. കൊടുങ്ങല്ലൂർ -21616. മട്ടന്നൂർ -21717. രാമനാട്ടുകര -21918. മണ്ണാർക്കാട് -22219. നിലമ്പൂർ -22720. ചാലക്കുടി -23321. മാനന്തവാടി -23422. ആന്തൂർ -23523. ഇരിട്ടി -23824. ആറ്റിങ്ങൽ -24025. മുക്കം -24326. കൽപ്പറ്റ -24527. പട്ടാമ്പി -24828. മരട് -24929. പറവൂർ -25530. ഏറ്റുമാനൂർ -25831. വടകര -26032. അടൂർ -26633. കൊണ്ടോട്ടി -26734. കോട്ടയ്ക്കൽ -26835. പരവൂർ -26936. ചേർത്തല -27337. ചങ്ങനാശ്ശേരി -27838. കോതമംഗലം -28139. കൊടുവള്ളി -28340. ഇരിങ്ങാലക്കുട -28441. പത്തനംതിട്ട -28742. മാവേലിക്കര -28843. കരുനാഗപ്പള്ളി -29144. ഫറോക്ക് -29245. കൊട്ടാരക്കര -29646. ചാവക്കാട് -29847. ഈരാറ്റുപേട്ട -30148. താനൂർ -303


from mathrubhumi.latestnews.rssfeed https://ift.tt/3gehC6f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages