രാഷ്ട്രീയ ഉന്നതന്റെ വിദേശയാത്ര തിരഞ്ഞ് കസ്റ്റംസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 10, 2020

രാഷ്ട്രീയ ഉന്നതന്റെ വിദേശയാത്ര തിരഞ്ഞ് കസ്റ്റംസ്

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെക്കൂടാതെ മറ്റൊരു രാഷ്ട്രീയ ഉന്നതന്റെ വിദേശയാത്രാ വിശദാംശങ്ങൾ തിരഞ്ഞ് എൻ.ഐ.എ.യ്ക്കൊപ്പം കസ്റ്റംസും. ഇതിനായി വിശദമായ ഒരു ചോദ്യാവലി കസ്റ്റംസ് തയ്യാറാക്കുന്നുണ്ട്. സ്വർണക്കടത്തുമായി ഉയർന്നുവന്ന രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളിൽ വ്യക്തതവരുത്താനാണ് ഈ അന്വേഷണം.ദുബായിൽനിന്നു കേരളത്തിലേക്കുവന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളുമായി പല വകുപ്പുകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോൾ വകുപ്പിനോട് ആവശ്യപ്പെടും. സ്വപ്ന അടങ്ങുന്ന സംഘത്തെക്കൂടാതെ രണ്ടു സംഘങ്ങൾകൂടി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ രീതിയും വ്യത്യസ്തമല്ല.സ്വപ്നയ്ക്കോ സരിത്തിനോ കിട്ടിയ സഹായം ഇവർക്കില്ല. എന്നാൽ, ഇവർ രാഷ്ട്രീയക്കാരിൽനിന്നു പണംവാങ്ങി അത് സ്വർണക്കടത്തിനായി മുടക്കുന്നുണ്ട്. ഇതിന്റെ ലാഭം വിദേശത്തുതന്നെ നിക്ഷേപിക്കുന്നുവെന്നാണ് കസ്റ്റംസിന്റെ അറിവ്. മന്ത്രിക്കും സർക്കാർ ഉന്നത ഉദ്യോഗസ്ഥർക്കും അനുവാദമില്ലാതെ വിദേശയാത്ര നടത്താനാവില്ല. സർക്കാർ അറിയാതെ നടത്തിയ യാത്രകളിൽ ചിലത് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ടെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3kwLWMO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages