കോവിഡ് ബാധിച്ചതിന് പിന്നാലെ മസ്തിഷ്‌ക ശസ്ത്രക്രിയ: പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍ ചികിത്സയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 10, 2020

കോവിഡ് ബാധിച്ചതിന് പിന്നാലെ മസ്തിഷ്‌ക ശസ്ത്രക്രിയ: പ്രണബ് മുഖര്‍ജി വെന്റിലേറ്ററില്‍ ചികിത്സയില്‍

ന്യൂഡൽഹി: ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ. തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതോടെയാണ് തിങ്കളാഴ്ച രാത്രിഅദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്. 84 കാരനായ മുൻ രാഷ്ട്രപതിയുടെആരോഗ്യനില പരിശോധിക്കാനായി ഡോക്ടർമാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്. രാത്രിയോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആശുപത്രിയിലെത്തി ബന്ധുക്കളും ഡോക്ടർമാരുമായി ചർച്ച നടത്തി. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് മുന്നോടിയായാണ് അദ്ദേഹത്തിന് കോവിഡ് പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവർ സ്വയം സമ്പർക്കവിലക്കിൽ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും 84-കാരനായ അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടു. Content Highlights: Former President Pranab Mukherjee on ventilator support after brain surgery, tests coronavirus positive


from mathrubhumi.latestnews.rssfeed https://ift.tt/2Cka5VQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages