യു.എ.ഇ. വിസയുള്ളവർക്കെല്ലാം ഇനി യാത്രചെയ്യാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 10, 2020

യു.എ.ഇ. വിസയുള്ളവർക്കെല്ലാം ഇനി യാത്രചെയ്യാം

ദുബായ്: യു.എ.ഇ. വിസയുള്ള എല്ലാ ഇന്ത്യക്കാർക്കും യു.എ.ഇ. യിലേക്ക് പോകാൻ അനുമതിയായി. ഇതുവരെ യു.എ.ഇ. യുടെ താമസവിസയുള്ളവർക്ക് മാത്രമായിരുന്നു യാത്രാനുമതി. യു.എ.ഇ.യുടെ ഏതുതരത്തിലുള്ള വിസയുള്ളവരെയും കയറ്റാൻ ഇന്ത്യയിലെയും യു.എ.ഇ. യിലെയും വിമാനക്കമ്പനികൾക്ക് അനുമതിനൽകിക്കൊണ്ട് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടതായി യു.എ.ഇ. യിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. ഇതുവരെയായി ഇന്ത്യയുടെ വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളിൽ ഇന്ത്യയിൽനിന്ന് യു.എ.ഇ. യുടെ താമസ വിസക്കാർക്ക് മാത്രമായിരുന്നു യാത്രചെയ്യാനുള്ള അനുമതി. കഴിഞ്ഞ ആഴ്ചയോടെ യു.എ.ഇ. പുതിയവിസകൾ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാർക്കും യാത്രചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3gNuEsv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages