വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്: ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 10, 2020

വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്: ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നിൽ വെടിവെപ്പ്. തിങ്കളാഴ്ച വൈകിട്ട് 5.50 നാണ് സംഭവം, വൈറ്റ് ഹൗസിന് മുന്നിലെത്തിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് പരിസരം മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥർ വളയുകയും ചെയ്തു. വൈറ്റ് ഹൗസിന് പുറത്തുള്ള പുൽത്തകടിയിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു വെടിവെയ്പ്. പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ അദ്ദേഹത്തെ അവിടെ നിന്ന് മാറ്റി. തുടർന്ന് മിനിറ്റുകൾക്ക് ശേഷമാണ് ആയുധധാരിയെ വെടിവെച്ചുവീഴ്ത്തിയെന്ന അറിയിപ്പ് വരുന്നത്. വെടിവെച്ച് വീഴ്ത്തിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അറിയിപ്പിൽ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്ത്തിയ ആൾ ആയുധധാരിയായിരുന്നുവെന്നും ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വൈറ്റ് ഹൗസ് നിൽക്കുന്ന സ്ഥലത്തിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇവരുടെ അടുത്ത് താൻ സുരക്ഷിതനാണെന്നും അടിയന്തര ഘട്ടങ്ങളിൽ വേണ്ടത് ചെയ്യാൻ അവർക്കറിയാമെന്നും ട്രംപ് പറഞ്ഞു. അതേസമയം വെടിവെപ്പിനേക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. Content Highlights:Shooting Outside White House, Donald Trump Briefly Evacuated


from mathrubhumi.latestnews.rssfeed https://ift.tt/33L1oyX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages