ചണ്ഡീഗഡ്:ഫെയ്സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പഞ്ചാബിൽ യുവാവിനെ മുൻസൈനികൻ വെടിവെച്ച് കൊന്നു. ഇരുപത്തിയാറുകാരനായ സുഖ്ചെയിൻ സിങ്ങാണ്കൊല്ലപ്പെട്ടത്. മുൻ സൈനികനായ ജാസ്ബിർ സിങ്ങാണ് പ്രതി. സുഖ്ചെയിൻ സിങ്ങിന്റെ പിതാവ് പരംജിത്ത് സിങ്ങ് തൻ താരൺ ജില്ലയിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ്. കടയിൽമയക്കുമരുന്ന് ഗുളികകൾ വിൽക്കുന്നുവെന്ന് ജാസ്ബിർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് സംഭവത്തിലേക്ക് നയിച്ചത്. ആരോപണം നിഷേധിച്ച സുഖ്ചെയിൻ ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യരുതെന്ന് ജാസ്ബിറിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തർക്കം മൂത്തതോടെചെവ്വാഴ്ച ജാസ്ബിർ സുഖ്ചയിനെ ആക്രമിക്കുകയായിരുന്നു. തൻ താരണിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സുഖ്ചയിൻമരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവാവിന്റെ ഫോണിൽ നിന്ന് തന്നെയാണ് പോലീസിന് ലഭിച്ചത്. ജാസ്ബിർ സിങ് ടെറസിൽ നിന്ന് നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ കൊല്ലപ്പെട്ട യുവാവുതന്നെയാണ് പകർത്തിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത്അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ഒളിവിൽപോയ ജാസ്ബിർ സിങ്ങിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. Content Highlights: Ex-Army Man Kills Punjab Chemist After Facebook Fight Over "Selling Drugs"
from mathrubhumi.latestnews.rssfeed https://ift.tt/2XyG2B5
via
IFTTT
No comments:
Post a Comment