പാക് ശ്രമം പരാജയം; കശ്മീർ വിഷയത്തിൽ ഉഭയകക്ഷി ചർച്ച മതിയെന്ന് ആവര്‍ത്തിച്ച് യുഎന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 5, 2020

പാക് ശ്രമം പരാജയം; കശ്മീർ വിഷയത്തിൽ ഉഭയകക്ഷി ചർച്ച മതിയെന്ന് ആവര്‍ത്തിച്ച് യുഎന്‍

വാഷിങ്ടൺ: ആഗോളതലത്തിൽ കശ്മീർ വിഷയം വീണ്ടും ഉയർത്തികൊണ്ടുവരാനുള്ള പാകിസ്താന്റെ ശ്രമം തള്ളി യുഎൻ രക്ഷാസമിതി. ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹാരം കാണേണ്ട വിഷയമാണിതെന്ന് രക്ഷാസമിതി ആവർത്തിച്ചു. വിഷയത്തിൽ ഈ നിലപാട് തന്നെയാണ് ഇന്ത്യക്കുമുള്ളത്. ചർച്ചയിൽ രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ അഞ്ചിൽ നാല് രാജ്യങ്ങളും ഇന്ത്യൻ നിലപാടിനൊപ്പം നിന്നുവെന്നാണ് റിപ്പോർട്ട്. യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കട്ടെ എന്നറിയിച്ചത്. പാകിസ്താന്റെ മറ്റൊരു ശ്രമം കൂടി പരാജയപ്പെട്ടതായി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി ട്വീറ്റ് ചെയ്തു. യുഎൻ രക്ഷാ സമിതിയുടെ ഇന്നത്തെ യോഗം അടച്ചിട്ടതും അനൗപചാരികവും ആയിരുന്നു. എല്ലാ രാജ്യങ്ങളം അടിവരയിട്ടത് ജമ്മുകശ്മീർ വിഷയം ഉഭയകക്ഷി പ്രശ്നമാണെന്നും കൗൺസിലിന്റെ സമയവും ശ്രദ്ധയും അർഹിക്കുന്നില്ലെന്നുമാണ്. തിരുമൂർത്തി ട്വിറ്ററിൽ കുറിച്ചു. ചൈനയുടെ പിന്തുണയോടെ കഴിഞ്ഞ ഓഗസ്റ്റിന് ശേഷം മൂന്നാം തവണയാണ് പാകിസ്താൻ കശ്മീർ വിഷയം യുഎൻ രക്ഷാ സമിതിക്ക് മുന്നിൽ വെക്കുന്നത്. വിഷയം ഉഭയകക്ഷി പ്രശ്നമാണെന്ന് പറഞ്ഞ് മൂന്ന് തവണയും സമിതി തള്ളുകയാണുണ്ടായത്. ഇത്തവണയും ചൈന പാകിസ്താൻ വാദങ്ങൾക്കൊപ്പം നിലകൊണ്ടതായാണ് റിപ്പോർട്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3fBaErI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages