ന്യൂഡൽഹി: കഴിഞ്ഞ ഏഴുദിവസമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം യു.എസ്., ബ്രസീൽ എന്നീ രാജ്യങ്ങളെക്കാൾ കൂടുതലെന്ന് ലോകാരോഗ്യസംഘടന. ലോകത്ത് കോവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളാണ് യു.എസും ബ്രസീലും. മൂന്നാംസ്ഥാനമാണ് ഇന്ത്യക്ക്. ഓഗസ്റ്റ് നാലിനും പത്തിനുമിടയിൽ ലോകത്തുണ്ടായ കോവിഡ് കേസുകളുടെ 23 ശതമാനവും മരണത്തിൽ 15 ശതമാനവും ഇന്ത്യയിലാണ്. ഈ ദിവസങ്ങളിൽ ഇന്ത്യയിൽ 4,11,379 കോവിഡ് കേസും 6251 മരണവും സംഭവിച്ചു. അതേസമയം, യു.എസിൽ ഈ ദിവസങ്ങളിൽ 3,69,575 കേസും 7232 മരണവും സംഭവിച്ചു. ബ്രസീലിൽ 3,04,535 കോവിഡ് കേസും 6914 മരണവും നടന്നു. ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്തുതുടങ്ങിയതുമുതൽ 110 ദിവസമെടുത്താണ് ഒരു ലക്ഷമെത്തിയതെങ്കിൽ പിന്നീടുള്ള 59 ദിവസംകൊണ്ട് പത്തുലക്ഷം കവിഞ്ഞു. തുടർന്ന് 24 ദിവസംകൊണ്ട് 22 ലക്ഷം കടന്നു. അതേസമയം, ഇന്ത്യയിലെ മരണനിരക്ക് കുറഞ്ഞ് 1.99 ശതമാനമായി. രോഗമുക്തിനിരക്ക് 70 ശതമാനത്തിനടുത്തെത്തി. കഴിഞ്ഞദിവസംമാത്രം 47,746 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 15,83,489 പേർ രോഗമുക്തരായി. നിലവിൽ രോഗബാധിതർ 6,39,929 പേർ മാത്രമാണ്. ആകെ പോസിറ്റീവ് കേസുകളുടെ 28.21 ശതമാനം മാത്രമാണിത്. Content Highlights:Coronavirus India
from mathrubhumi.latestnews.rssfeed https://ift.tt/2PKXyOo
via
IFTTT
No comments:
Post a Comment