രണ്ട് ഹെക്ടറിനു മുകളിലുള്ള ഖനനത്തിന് പരിസ്ഥിതി അനുമതിവേണമെന്ന് കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 11, 2020

രണ്ട് ഹെക്ടറിനു മുകളിലുള്ള ഖനനത്തിന് പരിസ്ഥിതി അനുമതിവേണമെന്ന് കേരളം

തിരുവനന്തപുരം: രണ്ട് ഹെക്ടറിന് മുകളിൽ ഖനനപ്രവർത്തനങ്ങൾക്ക് പരിസ്ഥിതി അനുമതി വേണമെന്ന നിലപാടുമായി കേരളം. പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ (ഇ.ഐ.എ.) കരടിലെ ഇതുസംബന്ധിച്ച നിർദേശങ്ങളിലടക്കം സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ. പല നിർദേശങ്ങളോടും യോജിക്കാനാവില്ല. കൂടുതൽ ചർച്ചകൾനടത്തി മാത്രമേ അന്തിമതീരുമാനത്തിലെത്താവൂവെന്നും ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇ.ഐ.എ. കരട് വിജ്ഞാപനത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള അവസാനദിവസമായിരുന്നു ചൊവ്വാഴ്ച. നിലപാട് അറിയിക്കാൻ അവസാനദിവസംവരെ കാത്തിരുന്നത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാനത്തിന്റെ സാഹചര്യംകൂടി പരിശോധിച്ച് വിജ്ഞാപനത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/2DSf7sY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages