നിധിതേടിയെത്തി : ക്ഷേത്രം കുഴിക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 8, 2020

നിധിതേടിയെത്തി : ക്ഷേത്രം കുഴിക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: നിധി കണ്ടെത്താന്‍ എത്തി ക്ഷേത്രം കുഴിക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം. നിധിക്കായി 600വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് സംഘം കുഴിക്കാന്‍ ശ്രമിച്ചത്. 9 പേരടങ്ങുന്ന സംഘമാണ് നിധി കണ്ടെത്താന്‍ ക്ഷേത്രത്തില്‍ എത്തിയത്.

വ്യാഴാഴ്ച രാത്രി മൂന്നുമണിയോടെയാണ് സംഭവം. ക്ഷേത്രം പൊളിക്കുന്നതിനിടയില്‍ ക്ഷേത്രത്തിന്റെ കരിങ്കല്‍ തൂണ് വീഴുകയായിരുന്നു. ഹൊസ്‌കോട്ട ഹിന്‍ഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം. പ്രദേശവാസിയായ സുരേഷ് (23) ആണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട അഞ്ചുപേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഒപ്പമുണ്ടായിരുന്ന ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യന്‍, രാജരത്‌ന എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സുരേഷ് അപകടത്തില്‍പെട്ടതോടെ ആംബുലന്‍സ് വിളിച്ചശേഷം മറ്റുള്ള അഞ്ചുപേര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

ആംബുലന്‍സ് ഡ്രൈവറാണ് തകര്‍ന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചത്. ഇവര്‍ ഏറെക്കാലമായി നിധിവേട്ട ലക്ഷ്യമിട്ട് പ്രദേശം നിരീക്ഷിച്ചുവരുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.



from mangalam.com https://ift.tt/3imyGsh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages