'ഇവിടെ എന്റെ അച്ഛനുണ്ട്' ; ദുരന്തഭൂമിയില്‍ അച്ഛനെ തിരഞ്ഞ് സന്തോഷ് രാജ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 8, 2020

'ഇവിടെ എന്റെ അച്ഛനുണ്ട്' ; ദുരന്തഭൂമിയില്‍ അച്ഛനെ തിരഞ്ഞ് സന്തോഷ് രാജ

മൂന്നാർ: ദുരന്തഭൂമിയിൽ രാവിലെമുതൽ തന്റെ അച്ഛനെ തിരയുകയായിരുന്നു ഇരുപത്തൊമ്പതുകാരനായ സന്തോഷ് രാജ. മൃതദേഹങ്ങൾ കൊണ്ടുവരുന്ന വഴിയിൽ കാത്തിരിക്കും. കൊണ്ടുവരുന്നതിൽ തന്റെ വേണ്ടപ്പെട്ടവർ ഉണ്ടോയെന്ന് നോക്കും. പിന്നെ നിരാശയോടെ അടുത്തതിനുള്ള കാത്തിരിപ്പ്. തന്റെ വേണ്ടപ്പെട്ടവരെല്ലാം മണ്ണിനടിയിലായതറിഞ്ഞ് തമിഴ്നാട്ടിലായിരുന്ന സന്തോഷ് ശനിയാഴ്ച രാവിലെ പെട്ടിമുടിയിലേക്ക് പാഞ്ഞെത്തുകയായിരുന്നു. അച്ഛനുമമ്മയും ബന്ധുക്കളുമടക്കം രണ്ട് ലയങ്ങളിലായി എട്ടുപേരാണ് താമസിച്ചിരുന്നത്. ഇതിൽ അമ്മ സരസ്വതിമാത്രമാണ് രക്ഷപ്പെട്ടത്. ഇവർ കോലഞ്ചേരി ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുകയാണ്. കഴിഞ്ഞ ഏപ്രിലിലാണ് സന്തോഷ് പെട്ടിമുടിയിലെത്തിയത്. പിന്നീട് പഠനത്തിനായി തമിഴ്നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ കമ്പനിയധികൃതർ പറഞ്ഞാണ് വിവരമറിയുന്നത്. സന്തോഷിന്റെ അച്ഛൻ രാജ എസ്റ്റേറ്റ് വാച്ചറാണ്. വൈദ്യുതിയും വാർത്താവിനിമയസംവിധാനങ്ങളും ദിവസങ്ങളായി ഇല്ലാത്തതിനാൽ വീട്ടിലെ വിവരങ്ങൾ അഞ്ചുദിവസമായി അറിഞ്ഞിരുന്നില്ല. അച്ഛനെക്കൂടാതെ ചിറ്റപ്പൻ അണ്ണാദുരൈ, ഭാര്യ തങ്കം, മകൻ ജോഷാ എന്നിവരെയും കിട്ടിയിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3fL6PQJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages