കരിപ്പൂര്‍ വിമാന അപകടം : വെള്ളപ്പാളിയും ലാന്‍ഡിങ് പിഴവുമെന്നു പ്രാഥമിക നിഗമനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 8, 2020

കരിപ്പൂര്‍ വിമാന അപകടം : വെള്ളപ്പാളിയും ലാന്‍ഡിങ് പിഴവുമെന്നു പ്രാഥമിക നിഗമനം

മലപ്പുറം : കരിപ്പൂരില്‍ വിമാനഅപകടം ഉണ്ടാകാന്‍ കാരണം വെള്ളപ്പാളിയും ലാന്‍ഡിംഗ് പിഴവുമെന്നു പ്രാഥമിക നിഗമനം. വിമാനം ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലം തൊടുകയായിരുന്നു. ഇതിനെ ഓവര്‍ഷൂട്ട് എന്നാണ് പറയുക.

വെള്ളമുള്ള റണ്‍വേയില്‍ ഇറങ്ങുമ്പോള്‍ റണ്‍വേയ്ക്കും വിമാനത്തിന്റെ ടയറുകള്‍ക്കുമിടയില്‍ വെള്ളപ്പാളി രൂപപ്പെടുന്നതാണ് അക്വാപ്ലെയിനിങ്.
വിമാനം ബ്രേക് ചെയ്തു നിര്‍ത്താനാവാതെ വരാം ഈ സാഹചര്യത്തില്‍.

അപകടത്തില്‍ പൈലറ്റും കോപൈലറ്റും 16 യാത്രക്കാരുമാണ് മരിച്ചത്. മരിച്ചവരില്‍ 4 കുട്ടികളും ഉണ്ട്. അതേ സമയം മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ്‌പോസിറ്റീവ് ആയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ചികിത്സയിലുള്ള 23 പേരുടെ പരുക്ക് ഗുരുതരമാണ്.



from mangalam.com https://ift.tt/33Ff2DV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages