സ്വപ്‌നയും ശിവശങ്കറും ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന സംശയവുമായി ജനയുഗം; ഏറ്റുപിടിച്ച് വീക്ഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 23, 2020

സ്വപ്‌നയും ശിവശങ്കറും ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന സംശയവുമായി ജനയുഗം; ഏറ്റുപിടിച്ച് വീക്ഷണം

കോഴിക്കോട്: തിരുവനന്തപുരം സ്വർണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടവർ ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയെടുത്ത് വിദേശരാജ്യങ്ങൾക്ക് വിറ്റതായി സംശയിക്കുന്നതായി സി.പി.ഐ. മുഖപത്രം ജനയുഗം. ഓഗസ്റ്റ് 23ലെ പത്രത്തിലാണ് ഇത് സംബന്ധിച്ച വാർത്ത. ജനയുഗത്തിലെ വാർത്ത പരാമർശിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണവും ഇന്ന് വാർത്ത നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷും ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ആസ്ഥാനത്ത് നിരന്തരം സന്ദർശനം നടത്തിയത് ഗൂഢോദ്ദേശത്തോടെ ആണെന്ന് എൻ.ഐ.എ. കണ്ടെത്തിയെന്നാണ് വിവരമെന്നും റിപ്പോർട്ട് പറയുന്നു. റോയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഇത് സംബന്ധിച്ച വിവരങ്ങൾ എൻ.ഐ.എയ്ക്ക് കൈമാറിയതായും ഇതിനു പിന്നാലെ എൻ.ഐ.എയുടെ അഞ്ചംഗ സംഘം അന്വേഷണത്തിനായി ദുബായിൽ എത്തിയെന്നും റിപ്പോർട്ടിലുണ്ട്. ബെംഗളൂരുവിലെ നിരന്തര സന്ദർശനങ്ങൾക്കിടയിൽ ശിവശങ്കറും സ്വപ്നയും ഐ.എസ്.ആർ.ഒയിലെ പ്രമുഖ ശാസ്ത്രജ്ഞരുമായി ബി.ഇ.എൽ. റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽ നിരന്തരം കൂടിക്കാഴ്ച നടത്തിയതായും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിവിധ ബഹിരാകാശ പ്രതിരോധ തെളിവുകൾ ചോർന്നുവെന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് പുതിയ എൻ.ഐ.എസംഘംദുബായിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. content highlights: janayugam daily report on thiruvananthapuram airport gold smuggling case


from mathrubhumi.latestnews.rssfeed https://ift.tt/3aPFYCo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages