പ്രതിപക്ഷം ഇന്ന് അപഹാസ്യരാകും: അവിശ്വാസ പ്രമേയത്തിനെതിരെ മന്ത്രി എ.കെ ബാലന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 23, 2020

പ്രതിപക്ഷം ഇന്ന് അപഹാസ്യരാകും: അവിശ്വാസ പ്രമേയത്തിനെതിരെ മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തോടെ പ്രതിപക്ഷം പരിഹാസ്യരാകുമെന്നും ഇതുവരെ കാണാത്ത തരത്തിലുള്ള നാണക്കേട് പ്രതിപക്ഷത്തിന് ഉണ്ടാകുമെന്നും പാർലമെന്ററികാര്യമന്ത്രി എ.കെ ബാലൻ. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക വിർച്വൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെതിരെ ഇന്ന് പ്രതിപക്ഷം സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. കേരള നിയമസഭയിൽ ഒരു അവിശ്വാസ പ്രമേയത്തിന് പ്രസക്തിയില്ല. അവിശ്വാസ പ്രമേയത്തിന്റെ ഭാഗമായി എയർകണ്ടീഷൻ ഇല്ലാത്ത റൂമിലിരുന്ന് അഞ്ച് മണിക്കൂറോളം ചർച്ച നടത്തുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും മന്ത്രി വ്യക്തമാക്കി. സഭയിലെ ഭൂരിപക്ഷം ആളുകളും റിവേഴ്സ് ക്വാറന്റീനിൽ പോകേണ്ടവരാണ്. രാജ്യസഭയിലേക്കുള്ള ഇലക്ഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്താതിരിക്കുന്നതായിരുന്നു ഉചിതം. കാരണം ഒരു മത്സരത്തിനുള്ള പ്രസക്തിപോലുമില്ലെന്നും മന്ത്രി ആരോപിച്ചു. മൂന്നിൽ രണ്ട് വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയം വന്നുകഴിഞ്ഞാലും ദയനീയമായ പരാജയം ആയിരിക്കും. കഴിഞ്ഞ നിയമസഭ ചേർന്നപ്പോഴുള്ള അംഗങ്ങൾപോലും ഇപ്പോൾ പ്രതിപക്ഷത്തിനൊപ്പം ഉണ്ടാവില്ലെന്നും അതുകൊണ്ട് കൂടുതൽ പരിഹാസ്യരാകുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ഉയർത്തുന്ന ഓരോ ആരോപണങ്ങൾക്കും ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കാൻ എൽഡിഎഫിന് കഴിയും. ഓരോ ദിവസം ചെല്ലുംതോറും ഇടതുപക്ഷത്തിനെതിരെ ഉണ്ടാക്കിയ ആരോപണങ്ങളെല്ലാം ഇല്ലാതാവുകയാണ്. ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ട് അവർക്ക് കിട്ടിയ വൈക്കോൽ തുമ്പിനെ ഉപയോഗപ്പെടുത്തി കള്ള പ്രചരണം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു. Content Highlight: No-confidence motion: Minister A. K. Balan slams Opposition


from mathrubhumi.latestnews.rssfeed https://ift.tt/3gnnwSW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages