തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയം നാലര വര്‍ഷമായി അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടാനുള്ള അവസരമാണെന്ന് പ്രതിപക്ഷ മനതാവ് രമേശ് ചെന്നിത്തല. ജനവിരുദ്ധ സര്‍ക്കാരിനെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാനുള്ള ദൗത്യമാണ് പ്രതിപക്ഷത്തിനുള്ളത്. ആ ദൗത്യത്തില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്. കൊവിഡിന്റെ മറവില്‍ എന്തെല്ലാം അഴിമതികളുണ്ടായി. പി.എസ്.സി നിയമനങ്ങള്‍ ലഭിക്കാതെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ നടക്കുമ്പോഴാണ് താത്ക്കാലിക നിയമനങ്ങളും കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ വഴി സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കുമുള്ള നിയമനങ്ങള്‍ര്‍ നടക്കുന്നത്.
ഇടതുമുന്നണിയില്‍ കോടിയേരി ബാലകൃഷ്ണന്‍ അല്ലാതെ ഏതെങ്കിലും നേതാവ് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഈ സര്‍ക്കാരിനെ പിന്തുണച്ചിട്ടണ്ടോ? ഏതെങ്കിലും ഘടകകക്ഷി നേതാവ് അനുകൂലിച്ച് പറഞ്ഞിട്ടുണ്ടോ? സി.പി.ഐയുടെ മനസ്സ് പോലും യു.ഡി.എഫിനൊപ്പമാണ്. അവര്‍ സാങ്കേതികമായി എല്‍.ഡി.എഫിന് വോട്ട് ചെയ്യുമായിരിക്കും.
അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി പക്ഷത്തിന്റെ തീരുമാനം അധാര്‍മ്മികമാണ്. ധാര്‍മ്മികമായി യു.ഡി.എഫിലനൊപ്പം നില്‍ക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെങ്കില്‍ എന്തുവേണമെന്ന് പിന്നീടുള്ള നടപടി യു.ഡി.എഫ് തീരുമാനിക്കും. തനിക്കെതിരായ അവിശവാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കില്ലെന്ന് പറയുന്ന സ്പീക്കര്‍ ഭീരുമാണെന്നും ചെന്നിത്തല ആരോപിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളെയും പ്രതിപക്ഷത്തെയും വഞ്ചിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്.
അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ജോസ് പക്ഷത്തെ റോഷി അഗസ്റ്റിന്‍, ജയരാജ് എന്നീ എം.എല്‍.എമാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്.
from mangalam.com https://ift.tt/31nEvAg
via IFTTT
No comments:
Post a Comment